scorecardresearch

കോവിഡ് അവലോകന യോഗം ഇന്ന്, കൂടുതൽ ഇളവുകൾക്ക് സാധ്യത; ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിച്ചേക്കും

സർക്കാർ ഓഫീസുകൾ ഈ മാസം 18 മുതൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു

സർക്കാർ ഓഫീസുകൾ ഈ മാസം 18 മുതൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു

author-image
WebDesk
New Update
food court, mall, shoping mall, restaurant, unlock, public space, lock down, ie malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിവാര കോവിഡ് അവലോകന യോഗം ഇന്ന് നടക്കും. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾനൽകുന്നത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

Advertisment

ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ബാറുകൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും.

സർക്കാർ ഓഫീസുകൾ ഈ മാസം 18 മുതൽ ശനിയാഴ്ച പ്രവർത്തിദിവസമാക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. നേരത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി ദിവസമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ കാർഡ് വഴിയുള്ള പഞ്ചിങ്ങും പുനസ്ഥാപിച്ചിട്ടുണ്ട്‌. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മ്യൂസിയങ്ങൾ ഇന്ന് രാവിലെ തുറക്കും. തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും.

Advertisment

Also read: നിപ: 17 പേരുടെ ഫലം കൂടി നെഗറ്റീവ്; ആകെ 140 പേരുടെ ഫലം നെഗറ്റീവ്

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: