/indian-express-malayalam/media/media_files/uploads/2019/11/ramesh-chennithala-pinarayi-vijayan.jpg)
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ സംസ്ഥാന സർക്കാർ ഒരു പിആർ അവസരമായി ഉപയോഗിക്കുകയാണെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം കുറവാണെന്ന് മേനി നടിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം രമേശ് ചെന്നിത്തലയ്‌ക്ക്
"സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. ടെസ്റ്റുകൾ വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. മരണനിരക്ക് കുറച്ചുകാണിക്കാനും സർക്കാർ ശ്രമിക്കുന്നു. രോഗികളുടെ എണ്ണവും മരണസംഖ്യയും കുറവാണെന്ന് കാണിച്ച് കോവിഡ് മഹാമാരിയെ ഒരു പിആർ അവസരമായി സർക്കാർ ഉപയോഗിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ഒരു മത്സരബുദ്ധിയോടെ കാണരുത്,"ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിനു താൽപര്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താൻ നേരത്തെ ചൂണ്ടിക്കാണിച്ച മിറ്റിഗേഷൻ മെത്തേഡ്, കണ്ടെയ്‌ൻമെന്റ് മെത്തേഡ് എന്നിവയുമായി ബന്ധപ്പെട്ട് തത്സമയമായി ഒരു പരസ്യ സംവാദത്തിനു മുഖ്യമന്ത്രി തയ്യാറാകണമെന്നു അപേക്ഷിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെയോ മറ്റാരെയോ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയോട് പാർട്ടിക്ക് യോജിപ്പില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.