scorecardresearch

ട്രെയിനിൽ വരുന്നവർക്കും പാസ് വേണം, ജാഗ്രത പോർട്ടലിൽ അപേക്ഷിക്കണം; അറിയേണ്ടതെല്ലാം

കേരളത്തിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കോവിഡ്-19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം

കേരളത്തിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കോവിഡ്-19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം

author-image
WebDesk
New Update
train, ie malayalam

തിരുവനന്തപുരം: രാജ്യത്ത് ട്രെയിൻ സർവീസുകൾ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അടക്കമുളള 15 റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ തുടങ്ങിയത്. ന്യൂഡൽഹിയിൽനിന്നു 15 നഗരങ്ങളിലേക്കു സ്‌പെഷ്യൽ ട്രെയിനുകളായിട്ടാണ് സർവീസ്. ഈ നഗരങ്ങളിൽനിന്ന് ഇവ തിരിച്ചും സർവീസ് നടത്തും.

Advertisment

കേരളത്തിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കോവിഡ്-19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. മറ്റു മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ പാസ് റദ്ദാക്കി ട്രെയിൻ വഴിയാണ് വരുന്നതെന്ന് കാണിച്ച് പുതിയ പാസ് എടുക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും.

ജാഗ്രത വെബ്സൈറ്റ്

https://covid19jagratha.kerala.nic.in/ എന്ന വെബ്സൈറ്റിലൂടെയാണ് യാത്രക്കാർ പാസിന് അപേക്ഷിക്കേണ്ടത്. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

കേരളത്തിലെത്തുമ്പോൾ ഇറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതാണ്. ഹോം ക്വാറന്‍റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലേക്ക് മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും. കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരും.

Advertisment

Read Also: ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കം: രജിസ്ട്രേഷൻ ജാഗ്രതാ പോർട്ടലില്‍ മാത്രം

റെയിൽവേ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്‍റൈന്‍ സ്വീകരിക്കേണ്ടതുമാണ്. റെയിൽവേ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയിൽവേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

കേരളത്തിൽനിന്നും താമസിക്കുന്ന സംസ്ഥാനത്തു നിന്നും യാത്ര പാസ് വേണം

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ നിലവിൽ താമസിക്കുന്ന സംസ്ഥാനത്തു നിന്നും, കേരളത്തിൽ നിന്നും യാത്ര പാസ് നേടണം. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പാസിന് അപേക്ഷിക്കാം.

അസം- https://eservices.assam.gov.in/directApply.do?serviceId=1533

ഛത്തീസ്ഗഡ്- https://raipur.gov.in/cg-covid-19-epass

ഡൽഹി-https://epass.jantasamvad.org/epass/relief/english

ഹരിയാന- https://edisha.gov.in/eForms/MigrantService

ഹിമാചൽ പ്രദേശ്- http://covid19epass.hp.gov.in

കർണാടക- https://sevasindhu.karnataka.gov.in/Sevasindhu/English

മധ്യപ്രദേശ്- https://mapit.gov.in/covid-19

മഹാരാഷ്ട്ര- https://covid19.mhpolice.in

ഒഡീഷ- http://covid19regd.odisha.gov.in

പഞ്ചാബ്- http://covidhelp.punjab.gov.in

രാജസ്ഥാൻ- http://emitraapp.rajasthan.gov.in

തമിഴ്നാട്- http://rtos.nonresidenttamil.org

ഉത്തർപ്രദേശ്- http://164.100.68.164/upepass2

തെലുങ്കാന- https://epass-svc.app.koopid.ai/epassportal/widgets/dashboard.html

കേരളം- https://covid19jagratha.kerala.nic.in/home/addDomestic

കർണാടക- https://sevasindhu.karnataka.gov.in/sevasindhu/English

ആന്ധ്രപ്രദേശ്- www.spandana.ap.gov.in

തെലങ്കാന- dgphelpline-coron@tspolicegov.in

ഗോവ- www.goaonline.gov.in

നോർക്ക ഹെൽപ്ഡെസ്ക്കുകൾ

നോർക്കയിൽ മടക്കയാത്രാ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കാം. നോർക്ക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവർക്ക് എമർജൻസി ട്രാവൽ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കലക്ടർമാരാണ് പാസ് അനുവദിക്കുക.

നോർക്കയുടെ ബെംഗളൂരു (080-25585090), ചെന്നൈ (044-28293020) ഓഫീസുകളിൽ ഹെൽപ്ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ന്യൂഡൽഹി (011-23747079, 011- 23342320), മുംബൈ (022 2781 0112) എന്നിവിടങ്ങളിലെ കേരള ഹൗസിലും ഹെൽപ്ഡെസ്ക്കുകളുണ്ട്.

ട്രെയിൻ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി

ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തും. ഇതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ കൈവശം ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസുണ്ടാകണം. പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഓരോ ജില്ലയിലേക്ക് പോകേണ്ടവരെയും തരംതിരിച്ച് വ്യത്യസ്ത കവാടങ്ങളിലൂടെ സാമൂഹ്യ അകലം പാലിച്ചാകും പുറത്തിറക്കുക. ഇതര ജില്ലകളിലേക്കു പോകുന്നവർക്കായി കെഎസ്ആർടിസി ബസ് സൗകര്യമുണ്ടാകും. റെയിൽവേ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കുമെന്നും കലക്ടർ പറഞ്ഞു.

Lockdown Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: