Latest News

രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

സംസ്ഥാനത്ത് പുറത്ത് നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈൻ ചട്ടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്

domestic returnees pass, ഡൊമെസ്റ്റിക് പാസ്‌, മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വരാനുള്ള പാസ്‌, covid19, കോവിഡ്-19, jagratha portal, ജാഗ്രതാ പോര്‍ട്ടല്‍, keralam, iemalayalam, ഐഇമലയാളം
ഇഞ്ചിവിള ചെക്ക് പോസ്റ്റ് | ഫൊട്ടോ : പിആര്‍ഡി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളിൽ വീണ്ടും മാറ്റം. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ടെന്ന നിർദേശമാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതിയാകും.

രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രം മതിയാകും. സെക്കൻഡറി കോൺഡാക്ടിൽ വരുന്നവർക്കും ഇത് ബാധകമാണ്.

സംസ്ഥാനത്ത് പുറത്ത് നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈൻ ചട്ടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തു നിന്നും വരുന്നവർക്കെല്ലാം 28 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ മതിയാകും.

അതേസമയം കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ഇന്ന് 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം രണ്ടായിരത്തിന് മുകളിൽ പോകുന്നത്. അതേസമയം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കോവിഡ് മൂലം റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 1292 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 quarantine protocols changes

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com