തിരുവനന്തപുരം: മാർച്ച് 17, 18 തീയതികളിൽ നടത്താനിരുന്ന പിഎസ്‌സി എഴുത്തു പരീക്ഷകൾ മാറ്റിവച്ചു. 11, 12 തീയതികളിലെ കായിക ക്ഷമത പരീക്ഷകളും മാറ്റിയിട്ടുണ്ട്. എന്നാൽ അഭിമുഖങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മാറ്റമില്ല. സർട്ടിഫിക്കറ്റ് പരിശോധനകൾ മാറ്റിവച്ചിട്ടുണ്ട്. പിഎസ്‌സി ആസ്ഥാനത്തെ പഞ്ചിങ് തൽക്കാലത്തേക്ക് നിർത്തലാക്കാനും തീരുമാനമായിട്ടുണ്ട്. മാർച്ച് 20 വരെ പിഎസ്‌സി ആസ്ഥാനത്ത് പഞ്ചിങ് ഉണ്ടാവില്ല.

Read Also: കൊറോണ: ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കാൻ തീരുമാനം

അതിനിടെ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ബസ് ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവ അടച്ചു. തൃശൂരിലെ അതിരപ്പളളി വെളളച്ചാട്ടം, ബീച്ച് എന്നിവിടങ്ങളിലേക്കുളള പ്രവേശനം നിരോധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.