Latest News

കോവിഡ്-19 പ്രതിരോധിക്കുന്നതില്‍ കേരളം വിജയിച്ചോ? പ്രത്യാശ കിരണങ്ങള്‍ ഏറെയുണ്ട്‌

കോവിഡ്-19 രോഗം വലിയ തോതില്‍ വിനാശം വിതയ്ക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുറവാണ്‌

corona virus symptoms, corona virus in india, corona virus in kerala, corona virus kerala, corona virus news, corona virus china, corona virus latest, coronavirus, corona virus update, corona virus malayalam, symptoms of corona, coronavirus symptoms, corona virus latest news, corona virus delhi, corona virus pathanamthitta, corona virus mask, കൊറോണ, കൊറോണ വൈറസ്, കൊറോണ വൈറസ് ലക്ഷണങ്ങള്‍, കൊറോണ ലക്ഷണങ്ങള്‍, കൊറോണ ചികിത്സ, corona virus treatment, corona treatment, corona virus medicine, corona medicine, corona virus test, corona test, iemalayalam, ഐഇ മലയാളം

സംസ്ഥാനത്ത് രോഗം പടരുന്നതിന്റെ രീതി ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ആഗോളതലത്തിലെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണ്. സംസ്ഥാനത്ത് പ്രത്യാശാ കിരണം കാണുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

ഞായറാഴ്ച വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 202 കേസുകളില്‍ നാല് പേരെ മാത്രമേ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂ. 181 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഐസിയുവില്‍ പ്രവേശിപ്പിച്ച നാലുപേരില്‍ ഒരാളായ ശനിയാഴ്ച മരിച്ചു. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 69 വയസ്സുകാരനാണ് മരിച്ചത്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്.

രോഗവ്യാപനത്തിന്റെ തുടക്കത്തിലാണെങ്കില്‍ പോലും ഇത് പ്രധാനപ്പെട്ടതാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്-19 ചികിത്സാ, പ്രതിരോധ ഉപദേശക പാനലിലുള്ള അംഗമായ എ എപ് അനൂപ് കുമാര്‍. ഇത് കേവലം രണ്ട് ശതമാനത്തിന് താഴെയാണ്.

Read Also: കേരളം നിങ്ങളെ സംരക്ഷിക്കും; അതിഥി തൊഴിലാളികളോട് ബംഗാൾ എംപി

അതിലുപരിയായി, കേരളത്തില്‍ ആര്‍-0 സംഖ്യ ഒന്നില്‍ താഴെയാണ്. ഒരു കോവിഡ് രോഗിയില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പകര്‍ന്നുവെന്നത് സൂചിപ്പിക്കുന്നതാണ് ആര്‍-0. രാജ്യത്ത് ഇത് 1.81 ആണ്. അനൂപ് പറയുന്നു.

“180 കേസുകളില്‍ എട്ട് മുതല്‍ 10 വരെ രോഗികളെ ഐസിയുവിലോ വെന്റിലേറ്ററിലോ പ്രവേശിപ്പിക്കേണ്ടതായി വാരം. പക്ഷേ, നമുക്കത് ഉപയോഗിക്കേണ്ടി വന്നില്ല. ഒരു പക്ഷേ, സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാകും രോഗവ്യാപനം. ചിലപ്പോഴത് രോഗം ബാധിച്ചവരെ ആശ്രയിച്ചിരിക്കാം. അല്ലെങ്കില്‍ പ്രായം. നമുക്ക് പഠിക്കേണ്ട അനവധി ഘടകങ്ങളുണ്ട്,” അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടമാണെന്ന് അടിവരയിട്ട് പറയുന്ന അദ്ദേഹം പ്രാദേശിക വ്യാപനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. നമുക്ക് ലഭിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ സൂചനകള്‍ സഹായിക്കുമെന്നും സംസ്ഥാനത്തിന് അടുത്ത നടപടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നും അനൂപ് പറയുന്നു.

Read Also: Explained: കോവിഡ്-19 രോഗം ഭേദമായവരെ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?

ക്രിട്ടിക്കല്‍ കെയറിനെ കൂടാതെ ഹൈ റിസ്‌ക് പട്ടികയില്‍പ്പെട്ടവരുടെ നില തൃപ്തികരമാണെന്നും അവരെല്ലാം പോസിറ്റീവായിട്ടാണ് പ്രതികരിക്കുന്നതെന്നും ഒരു മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. അതില്‍ പത്തനംതിട്ടയില്‍ നിന്നുള്ള 92 വയസ്സുള്ള രോഗിയും അദ്ദേഹത്തിന്റെ 80-കളിലുള്ള ഭാര്യയും ഉള്‍പ്പെടുന്നു.

ഈ നല്ല സൂചനകളെ അംഗീകരിക്കുന്ന സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ പറയുന്നത് സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്നാണ്.

ശനിയാഴ്ച വരെ കേരളത്തില്‍ 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. അവരില്‍ കൂടുതലും വീട്ടില്‍ ക്വാറന്റൈനിലാണ്.

കേരളം കടന്നു പോകുന്നത് ആദ്യഘട്ടത്തിലൂടെയാണെങ്കിലും അനുകൂല പ്രവണതകളുടെ എല്ലാ ക്രഡിറ്റും പോകുന്നത് കേരളത്തിന്റെ പൊതു ആരോഗ്യ സൈന്യത്തിനാണെന്ന് ജി ആര്‍ സന്തോഷ് കുമാര്‍ പറയുന്നു. നിപാ കാലത്ത് വടക്കന്‍ കേരളത്തിലെ യൂണിസെഫ് കണ്‍സള്‍ട്ടന്റ് ആയിരുന്നു സന്തോഷ് കുമാര്‍.

?ജൂനിയര്‍ നഴ്‌സുമാര്‍, വനിത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസേഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ വര്‍ക്കേഴ്‌സ് വിഭാഗങ്ങളില്‍പ്പെട്ട നൂറ് കണക്കിന് പേരാണ് ഈ വെറസിനെതിരെ പോരാടുന്നത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്നതിനും ക്വാറന്റൈന്‍ ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇവര്‍ വലിയൊരു റിസ്‌കാണ് എടുത്തത്. താഴേത്തലത്തിലെ ഈ ഇടപെടലുകള്‍ കേരളത്തിലെ രോഗവ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കും,” അദ്ദേഹം പറഞ്ഞു.

Read Also: In Kerala, only 4 coronavirus cases out of 202 needed to be put under critical care

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 prevention kerala state has many positive indicators

Next Story
കേരളം നിങ്ങളെ സംരക്ഷിക്കും; അതിഥി തൊഴിലാളികളോട് ബംഗാൾ എംപിMahua Moitra, മഹുവ മൊയ്ത്ര, Migrant Workers, അതിഥി തൊഴിലാളികൾ, West Bengal MP, പശ്ചിമ ബംഗാൾ എംപി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com