Latest News

എനിക്ക് ആ ശീലമുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് പത്രസമ്മേളനം നടത്തുന്നതെന്നും മുഖ്യമന്ത്രി എപ്പോള്‍ ചിരിക്കണമെന്നുപോലും പറയുന്നത് പിആര്‍ ഏജന്‍സിയാണെന്നും പ്രതിപക്ഷം

kerala cm covid press meet, മുഖ്യമന്ത്രിയുടെ കോവിഡ് പത്രസമ്മേളനം, pr agency, പിആര്‍ ഏജന്‍സി,opposition allegation, പ്രതിപക്ഷ ആരോപണം, പിണറായി വിജയന്‍ മറുപടി, pinarayi vijayan reply, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കോവിഡ്-19 പത്രസമ്മേളനം പിആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്നതാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് പത്രസമ്മേളനം നടത്തുന്നതെന്നും മുഖ്യമന്ത്രി എപ്പോള്‍ ചിരിക്കണമെന്നുപോലും പറയുന്നത് പിആര്‍ ഏജന്‍സിയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

കഴിഞ്ഞ 50 ദിവസത്തിലധികമായി മുഖ്യമന്ത്രി കോവിഡ്-19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും മറ്റും പതിവായി വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്.

Read Also: കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർ

മുഖ്യമന്ത്രിയുടെ മറുപടി

നിങ്ങള് കുറച്ചു കാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നു. പുതുതായി വന്നതല്ലാലോ. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്.

നമ്മള് തമ്മില്‍ ഇപ്പോള്‍ ആദ്യായിട്ട് കാണുകയില്ല. കുറെക്കാലമായി കണ്ടുകൊണ്ടിരിക്കുകയാണ്.

നമ്മള് തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടതെന്നതിന് മറ്റാരുടെയെങ്കിലും പെട്ടെന്ന് ഉപദേശം തേടി മറുപടി പറയുന്നു ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ലാട്ടോ.

ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ. ഞാന്‍ ആ പി ആര്‍ ഏജന്‍സിയെ ബന്ധപ്പെടട്ടേ. നിങ്ങളുടെ ചെവിടില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നില്ലേ. അങ്ങനെയൊന്നും എന്റെ ചെവിയില്‍ ഇല്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ തരാറുണ്ടല്ലോ. അങ്ങനെ നിര്‍ദ്ദേശം വരാനുള്ള ഒരു സാധനവും എന്റെ കൈയില്‍ ഇല്ലല്ലോ.

ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതെ ഇരിക്കുന്നുണ്ടോ.

ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശത്തിന് കാത്ത് നില്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 press meet pr agency allegation opposition cm pinarayi vijayan reply

Next Story
കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com