Covid 19: സംസ്ഥാനത്ത് അതീവ ജാഗ്രത; വിദേശ യാത്രാ വിവരം ഒളിച്ചുവയ്ക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. രോഗ ലക്ഷണം ഉള്ളവര്‍ അധികൃതരെ വിവരം നിര്‍ബന്ധമായും അറിയിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് പിന്നാലെ പൊലീസും പത്രക്കുറിപ്പ് ഇറക്കി. സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവ […]

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. രോഗ ലക്ഷണം ഉള്ളവര്‍ അധികൃതരെ വിവരം നിര്‍ബന്ധമായും അറിയിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് പിന്നാലെ പൊലീസും പത്രക്കുറിപ്പ് ഇറക്കി.

സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.

രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. അറിയിക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്ളപ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇറ്റലിയില്‍ നിന്നുമെത്തിയ കുടുംബം ഇക്കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്തെത്തിയത്.

പത്തനംതിട്ടയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 0468-2228220 എന്നതാണ് നമ്പര്‍. നിരീക്ഷണത്തിലുള്ള വീടുകളിലെ കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കണം.

ഈ കുടംബം ഇറ്റലിയില്‍ നിന്നും നെടുമ്പാശേരിയിലേക്കെത്തിയ ഖത്തര്‍ എയര്‍വേയ്‌സ് സുരക്ഷ ഉറപ്പുവരുത്തുന്നതായി ശ്രമം നടത്തുന്നതായി കമ്പനി അറിയിച്ചു. ഫെബ്രുവരി 29-ന് ക്യു ആര്‍ 514 എന്ന വിമാനത്തിലാണ് ഇവരെത്തിയത്.

ഈ കുടുംബം സന്ദര്‍ശനം നടത്തിയ വീട്ടിലെ രണ്ടു ബന്ധുക്കള്‍ക്കും രോഗം ബാധിച്ചു.ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 39 ആയി.

Read Also: ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാറ്റിങ് നിരയും; ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയക്ക് ലോകകിരീടം

ഫെബ്രുവരി 29-നാണ് ഇവര്‍ കേരളത്തിലെത്തിയത്. അഞ്ചുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

55 വയസ്സുകാരനും ഭാര്യയും മകനും ഇയാളുടെ മൂത്ത സഹോദരനും ഭാര്യയ്ക്കുമാണ് രോഗം ബാധിച്ചത്. രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ചൈനയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കാണു രോഗം കണ്ടെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന ഇവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഇറ്റലിയില്‍ നിന്നെത്തിയ കാര്യം അറിയിച്ചില്ല. ഇവര്‍ ഇറ്റലിയില്‍നിന്നു വന്ന ശേഷം എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മൂത്ത സഹോദരനെ പനി ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ആരോഗ്യവകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഇളയ സഹോദരന്‍ ഇറ്റലിയില്‍ നിന്നുമെത്തിയ കാര്യം മനസിലാക്കിയത്.

ഉടന്‍ തന്നെ അവരോട് ആശുപത്രിയില്‍ അടിയന്തമായി മാറാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇവര്‍ ആശുപത്രിയിലേക്ക് വരാന്‍ കൂട്ടാക്കിയില്ലെന്ന് മന്ത്രി പറഞ്ഞു.

‘ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ആരോഗ്യവകുപ്പ് നിരീക്ഷിക്കും. കേരളത്തില്‍ എത്തിയ ശേഷം ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന വിവരം ഇവര്‍ മറച്ചുവച്ചു. വിദേശത്തു നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്,’ എന്നാല്‍, ഇവര്‍ അത് ചെയ്തില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

Read Also: Covid-19: ഈ വിമാനങ്ങളില്‍ യാത്ര ചെയ്‌തവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക

കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് വലിയ കുറ്റമാണെന്നും ഇവര്‍ക്കെതിരെനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്താന്‍ കഴിയും.

രോഗികളുമായി ഇടപെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.ആരോഗ്യവകുപ്പ് പുറത്തുവിട്ട നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.ഇറ്റലിയില്‍ നിന്ന് വെനീസ്-ദോഹ ഖത്തര്‍ എയര്‍വേയ്സ് 126 ലാണ് ഇവര്‍ യാത്ര ചെയ്തത്. അതിനുശേഷം ദോഹയിലെത്തി ഖത്തര്‍ 514 ല്‍ കൊച്ചിയിലെത്തുകയായിരുന്നു.ഈ വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.കൊച്ചിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് ടാക്സി കാറിലാണ്യാത്ര ചെയ്തത്. ഈ വാഹനമോടിച്ച ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

Read Also: CoronaVirus: കൊറോണ ലക്ഷണമുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുത്‌: ആരോഗ്യമന്ത്രി

അതേസമയം, കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ആറ്റുകാല്‍ പൊങ്കാലയ്ക്ക് മാറ്റമില്ല എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നാളെയാണ് തിരുവനന്തപുരത്ത് പൊങ്കാല. പൊങ്കാല നടക്കുന്നിടത്തെല്ലാം കനത്ത ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ 637 പേരാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ ടി.ബി.നൂഹുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി.ആരോഗ്യ വകുപ്പ് എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പത്തനംതിട്ടയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

എറണാകുളം കളക്ടര്‍ സുഹാസ് അടിയന്തര യോഗം വിളിച്ചു. പത്തനംതിട്ടയിലെ രോഗബാധിതര്‍ നെടുമ്പാശേരിയിലാണ് വിമാനം ഇറങ്ങിയത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കളക്ടര്‍ യോഗം വിളിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 police action against hiding information

Next Story
Attukal Pongala: അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പര്‍ 112attukal temple, attukal pongala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com