പത്തനംതിട്ട: കോവിഡ് 19 സമ്പർക്ക പട്ടികയിലുളളവരിൽ 40 ശതമാനം പേരും ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ഡിഎംഒ. ഇത്തരക്കാരെ ആശുപത്രികളിൽ എത്തിക്കാൻ പൊലീസ് സഹായം തേടേണ്ടി വരും. ഇനിയുളള ഒരാഴ്ച നിർണായകമാണ്. ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീടുകളിൽ നിരീക്ഷണത്തിലുളളവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഡിഎംഒ വ്യക്തമാക്കി.

CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

കോവിഡ്-19 പ്രതിരോധിക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്ന് നിസഹകരണമുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പറഞ്ഞു. പൊലീസിന്റ സഹായത്തോടെ ഇവരുടെ സഹകരണം ഉറപ്പാക്കും. വീടുകളിൽ നിരീക്ഷണത്തിലുളളവർക്ക് ഭക്ഷണം എത്തിക്കുമെന്നും ഇവർ പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: Covid-19 Live Updates: രോഗിയായതുകൊണ്ട് കൈയൊഴിയണോ? കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

പത്തനംതിട്ടയിൽ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 900 പേരാണ് ജില്ലയിൽ സമ്പർക്ക പട്ടികയിലുളളത്. വീടുകളിൽ 733 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

കേരളത്തിൽ 14 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പുതുതായി 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. 1,495 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ഇവരിൽ 1,236 പേർ വീടുകളിലും 259 പേർ ആശുപത്രികളിലുമാണ്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂളുകളും കോളേജുകളും ഈ മാസം 31 വരെ അടച്ചു. 7-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പൊതുപരിപാടികൾക്കും ഉത്സവങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.