Latest News

മുഖ്യമന്ത്രിയുടെ കോവിഡ് പാക്കേജ് വെറും തട്ടിപ്പ്: മുല്ലപ്പള്ളി

പ്രഖ്യാപനം പട്ടിണി പാവങ്ങളായ പെന്‍ഷന്‍കാരെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കെപിസിസി പ്രസിഡന്റ്‌

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, covid-19 package, kerala, pinarayi vijayan, kpcc president, mullappally ramachandran,കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കോവിഡ്-19 പാക്കേജിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജ് വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. മുന്‍പ് പ്രഖ്യാപിച്ച നിരവധി പാക്കേജുകളുടെ ദുരവസ്ഥ കോവിഡ് 19ന്റെ പാക്കേജിന് ഉണ്ടാകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് തളര്‍ന്ന് തുടങ്ങിയ കേരളത്തിലെ വിവിധ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്ഥിരം നടത്താറുള്ള അധരവ്യായാമമാണ്‌ ഇപ്പോഴത്തെ കോവിഡ് 19 പാക്കേജുമെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

Read Also: കോവിഡ്-19: ഗുരുവായൂര്‍ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചു

“ഒന്നും രണ്ടും പ്രളയ പാക്കേജും ഓഖി പാക്കേജും കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളുടെയും അവസ്ഥ പരിശോധിച്ചാല്‍ അറിയാം അതിന്റെ ദുരവസ്ഥ. 20000 കോടിയില്‍ 14,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കാനുള്ള തുക കൊടുത്തു തീര്‍ക്കാനുള്ളതാണ,” അദ്ദേഹം പറഞ്ഞു.

“ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് ഉണ്ടായ ബാധ്യതയാണ് ഈ 14000 കോടി. സര്‍ക്കാരിന്റെ ധൂര്‍ത്തും ധനകാര്യരംഗത്തെ പരാജയവും കെടുകാര്യസ്ഥതയും കൊണ്ടുണ്ടായതാണ് ഈ ബാധ്യത. അതിനെ കോവിഡ് 19 ന്റെ പാക്കേജില്‍ ഉള്‍പ്പെടുത്തി സ്വയം അപഹാസ്യമാവുകയാണ് പിണറായി സര്‍ക്കാര്‍. ഒരു മഹാമാരിയെപ്പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ലെന്ന് മുല്ലപ്പളളി പറഞ്ഞു. പ്രളയദുരിതാശ്വാസ ധനസഹായത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് കേരളം കണ്ടതാണ്. ലക്ഷങ്ങളാണ് പ്രളയഫണ്ട് തിരിമറിയിലൂടെ സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്,” ഇതില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍ കുടങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also: നിങ്ങളാണ് ശരി; കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറോട് മാപ്പ് പറഞ്ഞ് ചൈന

“സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ആറുമാസത്തെ ഉണ്ടെന്നിരിക്കെ രണ്ടുമാസത്തെ അഡ്വാന്‍സ് നല്‍കുമെന്ന പ്രഖ്യാപനം പട്ടിണി പാവങ്ങളായ പെന്‍ഷന്‍കാരെ പരിഹസിക്കുന്നതിന് തുല്യമാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തശേഷം സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നെങ്കില്‍ അതിന് ഒരു അന്തസ്സുണ്ടാകുമായിരുന്നു,” മുല്ലപ്പള്ളി പറഞ്ഞു.

കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 19-ന് മുഖ്യമന്ത്രി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ച്ചില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ പെന്‍ഷന്‍ ഇല്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

1000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി, 500 കോടി രൂപയുടെ ആരോഗ്യ പാക്കേജ് തുടങ്ങിയവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 package kpcc president mullappally ramachandran criticism

Next Story
ജനതാ കര്‍ഫ്യൂ: റെയില്‍വേ റദ്ദാക്കിയ കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക അറിയാന്‍ സന്ദര്‍ശിക്കുകattukal pongala, ആറ്റുകാൽ പൊങ്കാല, attukal pongala 2020, ആറ്റുകാൽ പൊങ്കാല 2020, pongala special train, ആറ്റുകാൽ പൊങ്കാല സ്‌പെഷൽ ട്രെയിൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com