Latest News

പ്രവാസികള്‍ അവിടെ കിടന്ന് മരിക്കട്ടേയെന്നതാണ് സര്‍ക്കാരിന്റെ നയം: രമേശ് ചെന്നിത്തല

കെപിസിസി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

Ramesh Chennithala, രമേശ് ചെന്നിത്തല, Pinarayi Vijayan, Sabarimala, Kerala Election 2021, CPM, Yechury, ശബരിമല സിപിഎം നിലപാട്, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021, സിപിഎം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയെ കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും റോക്ക് ഡാന്‍സറെന്നും വിളിച്ചതിനെ ചൊല്ലിയുള്ള വിവാദത്തില്‍ മുല്ലപ്പള്ളിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളിയ്‌ക്കെതിരെ ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതേതുടര്‍ന്നാണ്, കോണ്‍ഗ്രസ് നേതൃത്വം മുല്ലപ്പള്ളിയെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത്. ഞായാറാഴ്ച്ച രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

കെപിസിസി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് അറിയാവുന്ന വ്യക്തിത്വമാണ് മുല്ലപ്പള്ളിയുടേതെന്നും അദ്ദേഹത്തിന്റെ പിതാവിനെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ സഖാക്കളെ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനെ അപമാനിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ നയമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്; ഇന്ന് മാത്രം 133 പേർക്ക് രോഗം സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയും മറ്റു സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോശമായ പദ പ്രയോഗം നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. മന്ത്രിമാര്‍ സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കുന്ന പദസമ്പത്തുകള്‍ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. വനിതാ കമ്മീഷന്റെ ചെയര്‍മാന്‍ പാര്‍ട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശവും കായംകുളം എംഎല്‍എ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് നടത്തിയ പരാമര്‍ശവും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്.

എന്‍കെ പ്രേമചന്ദ്രനെ കുലംകുത്തിയെന്നും ടിപി ചന്ദ്രശേഖരന്റെ വധത്തിന്റെ ചൂടാറും മുമ്പ് അദ്ദേത്തെ കുലംകുത്തിയെന്നും പിണറായി വിജയന്‍ വിളിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഏത് കാര്യത്തിലാണ് പ്രതിപക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദോഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണെന്നും ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധപ്പതിച്ചുവെന്നും എന്ത് പ്രതിപക്ഷ ധര്‍മ്മാണ് ചെയ്യുന്നതെന്നും വിമര്‍ശിച്ചിരുന്നു.

Read Also: വിമാന യാത്രയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാര്‍ഗം എന്താണ്‌?

പ്രതിപക്ഷവുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ആശ്വാസ നടപടികളെ സര്‍ക്കാരിന്റേതാക്കി മാറ്റുന്നു. അതിനുവേണ്ട ബോധര്‍പൂര്‍മായ ശ്രമം സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ മുഖ്യമന്ത്രി ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പ്രളയ കാലത്തും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും എന്നാല്‍ പ്രളയ ഫണ്ട് കൈയിട്ടു വാരിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രവാസികള്‍ വിദേശത്ത് കിടന്ന് മരിക്കട്ടെ എന്ന നയമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 opposition leader ramesh chennithala supports mullappally ramachandran

Next Story
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്; ഇന്ന് മാത്രം 133 പേർക്ക് രോഗം സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com