മദ്യശാലകൾ നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു

liquor sales, Record liquor sales Kerala
liquor sales

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകൾ നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. കടകൾ അടച്ചിടാൻ നിർദേശമില്ല. അതിനാൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ ഒരു കടയും അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. സിനിമാ തിയേറ്ററുകളും മാളുകളും അടച്ചിടാൻ തീരുമാനിച്ച സർക്കാർ ദിവസവും നിരവധി പേരെത്തുന്ന മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടാത്തതിനെതിരെ വി.എം.സുധീരൻ അടക്കമുളളവർ രംഗത്തുവന്നിരുന്നു. നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു. എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

Covid 19 Live Updates: ഇറ്റലിയിൽ നിന്നെത്തിയ മലയാളികൾക്ക് കൊറോണയില്ല

അതിനിടെ, കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തർ സംസ്ഥാന യാത്രക്കാര്‍ക്കിടയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാന അതിർത്തികളിലും റയിൽവേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും ഇതിനായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 no need to close liquor shops

Next Story
തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ, ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്ന് കലക്ടർtrivandrum collector, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com