കേരളത്തിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ; പരിശോധന കർശനമാക്കും

രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്

coronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് രാത്രി യാത്രയ്ക്ക് അനുമതിയുണ്ടാവുക. കർശന പരിശോധന നടക്കും.

ചരക്കു നീക്കം, ആശുപത്രി യാത്ര, അത്യാവശ്യ സേവനങ്ങള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. ട്രെയിന്‍, വിമാനം, കപ്പല്‍ തുടങ്ങിയവയില്‍ യാത്ര ചെയ്യാനുള്ളവര്‍ ടിക്കറ്റ് കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവർ അടുത്തുളള പൊലീസ് സ്റ്റേഷനില്‍നിന്ന് അനുമതി വാങ്ങണം.

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ( ഡബ്യുഐപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം പ്രകാരമുള്ള പട്ടിക ഇന്ന് പുറത്തിറക്കും. നേരത്തെ ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള മേഖലകളിലായിരുന്നു കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ ബാധകമാകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കൂടിയേക്കും.

Also read: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് പുതിയ സ്ട്രാറ്റജി

അതേസമയം, കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 night curfew in kerala from today

Next Story
ആറ്റിങ്ങലിൽ അച്ഛനെയും മകളെയും അപമാനിച്ച സംഭവം: പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റംAttingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com