തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി. എല്ലാ പുതുവർഷാഘോഷങ്ങളിലും കോവിഡ്-19 ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി. മാസ്ക് ധരിക്കുന്നതും സാംമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങൾ ആഘോഷങ്ങൾക്ക് ബാധകമാണ്.
പുതുവർഷത്തലേന്നായ ഡിസംബർ 31ന് പൊതു പരിപാടികളൊന്നും സംഘടിപ്പിക്കാൻ അനുമതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഡിസംബർ 31ന് രാത്രി 10മണിയോടെ എല്ലാ പുതുവർഷാഘോഷ പരിപാടികളും അവസാനിപ്പിക്കണം. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് ഇതിന്റെ നിരീക്ഷണ ചുമതല.
Read More: എറണാകുളം ജില്ലയിൽ പുതിയ രോഗികൾ ആയിരത്തിലധികം; 13 ജില്ലകളിൽ ഇരുന്നൂറിലധികം