Latest News

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിലും ഇന്ന് മുതൽ ഈ ഉത്തരവ് ബാധകമാകും

lockdown,semi lock down,covid,covid 19,കൊവിഡ്,സെമി ലോക്ക് ഡൌണ്,കൊവിഡ് 19,കൊവിഡ് വാക്സിനേഷൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. വാരാന്ത്യവും നിയന്ത്രണങ്ങൾ തുടരും.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവാഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.

ആരാധനാലയങ്ങളിലെ ഒത്തുചേരല്‍ രണ്ട് മീറ്ററിൽ സാമൂഹിക ദൂരത്തില്‍, പരമാവധി 50 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. റമസാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർ മാത്രമേ പങ്കെടുക്കാവൂ. ചെറിയ പളളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോ​ഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണം.

Read More: കോവിഡ് ആശങ്ക: പണം പിൻവലിക്കുന്നത് കുത്തനെ ഉയരുന്നു

സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, ക്ലബ്ബുകൾ, കായിക സമുച്ചയങ്ങൾ, നീന്തൽക്കുളങ്ങള്‍, വിനോദ പാർക്കുകൾ‌, ബാറുകൾ‌ എന്നിവ ഇനിയൊരു തീരുമാനം ഉണ്ടാവുന്നതുവരെ അടച്ചിടും.

ശനി, ഞായർ ദിവസങ്ങളില്‍ അവശ്യ-അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. എല്ലാ സർക്കാർ/അര്‍ദ്ധ സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി ദിനമായി തുടരും.

ഷോപ്പുകളും റസ്റ്ററന്റുകളും രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. (വീടുകളിലേക്കുള്ള ഡെലിവറി 9 മണി വരെ തുടരാം). എല്ലാ ഷോപ്പുകളും റസ്റ്ററന്റുകളും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍/ഇന്‍ഹൗസ് ഡൈനിങ് എന്നിവ പരമാവധി കുറയ്ക്കണം. ഉപയോക്താക്കൾക്ക് കടകളില്‍ മിനിമം സമയം മാത്രമാണ് അനുവദനീയം. ടേക്ക്അവേകളും ഹോം ഡെലിവറികളും അഭികാമ്യം.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിലും ഇന്ന് മുതൽ ഈ ഉത്തരവ് ബാധകമാകും. ജില്ലാ തലത്തിൽ ഞായറാഴ്ച വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലു൦ സമാന നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കിയതോടെ ഇതായിരിക്കും ബാധകമാകുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം കടകൾക്കും റസ്റ്ററന്റുകൾക്കും രാത്രി 7.30 വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ വിതരണം രാത്രി ഒൻപതു വരെ തുടരാം. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 new restrictions from today

Next Story
അശ്വതിക്ക് ആദരാഞ്ജലികൾ; ശൈലജ ടീച്ചർhealth worker, covid, Aswathy, വയനാട്, ആരോഗ്യപ്രവർത്തക, കോവിഡ്, അശ്വതി, health minister, kk shailaja, ആരോഗ്യമന്ത്രി, കെകെ ശൈലജ, covid, കോവിഡ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com