തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർധനയും നേരിടുന്ന സാഹചര്യത്തിൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ അടിയന്തര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാസ്കുകൾക്ക് ആവശ്യക്കാർ വർധിച്ചിരുന്നു. ഇതിനുപിന്നാലെ മാസ്കുകൾക്ക് മെഡിക്കൽ ഷോപ്പുകൾ അമിത വില ഈടാക്കുന്ന സാഹചര്യവുമുണ്ടായി. മാത്രമല്ല, സംസ്ഥാനത്ത് പലയിടത്തും മാസ്കുകൾ ലഭിക്കാത്ത സ്ഥിതിയുമായി. ഈ സാഹചര്യത്തിലാണ് മാസ്ക് നിർമാണത്തിന് ജയിലുകളെയും ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.

Read Also: കോവിഡ്-19: ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ?

അതേസമയം, സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർക്കാർ കനത്ത ജാഗ്രതയിലാണ്. പൊതുജനങ്ങൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.