Kerala Lottery Result @keralalotteries.com: തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വിൽപന ഇന്ന് തുടങ്ങി. സമ്മർ ബംപറിന്റേതടക്കം 8 ലോട്ടറി ടിക്കറ്റുകളുടെ വിൽപനയാണ് ആരംഭിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിൽപന പാടില്ല. ശനിയാഴ്ച അവധിയായതിനാൽ ഓഫീസ് പ്രവർത്തിക്കേണ്ടതില്ല. ശനിയാഴ്ച ഏജന്റുമാർക്കും വിൽപനക്കാർക്കും ടിക്കറ്റ് വിൽപനയ്ക്ക് തടസ്സമില്ല. എന്നാൽ ഞായറാഴ്ച പൂർണ ലോക്ക്ഡൗൺ ആയതിനാൽ വിൽപന പാടില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാർ ടിക്കറ്റ് വിൽക്കേണ്ടത്. ഏജന്റുമാർക്ക് മാസ്ക്കും സാനിറ്റൈസറും ക്ഷേമനിധി ബോർഡ് വഴി നൽകും.
നറുക്കെടുപ്പ് മാറ്റിവച്ച മാർച്ച് മാസത്തിലെ ടിക്കറ്റുകളുടെ പുതുക്കിയ നറുക്കെടുപ്പ് തീയതികൾ
പൗർണമി RN 435 – ജൂൺ 2
വിൻവിൻ W 557 – ജൂൺ 5
സ്ത്രീശക്തി SS 202 – ജൂൺ 9
അക്ഷയ AK 438 – ജൂൺ 12
കാരുണ്യ പ്ലസ് KN 309 – ജൂൺ 16
നിർമൽ NR 166 – ജൂൺ 19
പൗർണമി RN 436 – ജൂൺ 23
സമ്മർ ബംപർ – ജൂൺ 26
Read Also: സ്വകാര്യ ബസ്സുകൾ സർവീസ് ആരംഭിച്ചു
ജൂലൈ 1 മുതൽ പുതിയ ടിക്കറ്റുകൾ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. പൗർണമി RN 435, വിൻവിൻ W 557, സ്ത്രീശക്തി SS 202 എന്നീ മൂന്നു ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കും. വിൽക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകൾ വീതമുളള ബുക്കുകളാണു തിരിച്ചെടുക്കുക. പുതിയ ടിക്കറ്റ് അച്ചടിക്കുമ്പോൾ പകരമായി നൽകും.
ലോട്ടറി ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഓഫീസ് മേലധികാരി നടത്തണം. ഏജൻസി നമ്പരിലെ അവസാന അക്കം, ഒറ്റ ഇരട്ട എന്ന രീതിയിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ക്രമപ്പെടുത്താം. അതല്ലെങ്കിൽ ഒന്നാം ദിവസം 1, 2, 3 ൽ അവസാനിക്കുന്നതും രണ്ടാം ദിവസം 4, 5, 6 ൽ അവസാനിക്കുന്നതും മൂന്നാം ദിവസം 7, 8, 9 ൽ അവസാനിക്കുന്നതുമായ ഏജൻസി നമ്പരുകൾക്ക് മാത്രമായ് ടിക്കറ്റ് വിതരണം നടത്താം.
മാസ്ക് ധരിക്കാതെ ആരെയും ഓഫീസിനുളളിൽ പ്രവേശിപ്പിക്കരുത്. ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. മാറ്റി നൽകുന്ന ടിക്കറ്റുകൾ ലിംസ് വഴി മാത്രം നൽകുക. ലോട്ടിസ് വഴി നൽകേണ്ടതില്ല.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി ടിക്കറ്റുകളും വിൽപ്പനയും നറുക്കെടുപ്പും നിർത്തിവച്ചത്.