ലോക്ക്ഡൗണ്‍ ഇളവുകള്‍: ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കേരളം

വ്യാവസായിക, വ്യാപാര പ്രവര്‍ത്തനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ അനുവദിക്കണം

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്‌, lockdown,ലോക്ക്ഡൗണ്‍, lockdown relaxations, ലോക്ക്ഡൗണ്‍ ഇളവുകള്‍, keralam,കേരളം, pinarayi vijayan, പിണറായി വിജയന്‍, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സംബന്ധിച്ചും കോവിഡ്-19 പ്രതിരോധം സംബന്ധിച്ചുമുള്ള കേരളത്തിന്റെ നിർദേശങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 15-ന് മുമ്പ് നൽകണമെന്നാണ് കേന്ദ്ര നിർദേശം.

കേരളം മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങള്‍ ഇവയാണ്‌

  1. സംസ്ഥാനത്ത് ആഭ്യന്തര വിമാനയാത്ര ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ച് ആരംഭിക്കണം.
  2. സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണം
  3. മെട്രോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാം
  4. അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസിന് സമയമായിട്ടില്ല
  5. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ സര്‍വീസ് വേണംRead Also: രോഗവ്യാപനം പുതിയ തലത്തിലേക്ക്, ജാഗ്രത പാളിപ്പോയാൽ വരാനിരിക്കുന്നത് വൻ ആപത്ത്: മുഖ്യമന്ത്രി
  6. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് അനുവദിക്കാം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ബസ് സര്‍വീസ് അനുവദിക്കണം. എന്നാല്‍ ജില്ല വിട്ടുള്ള ബസ് സര്‍വീസിന് സമയമായിട്ടില്ല. ബസുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകും. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതു കാരണം ടിക്കറ്റ് നിരക്കില്‍ അല്‍പം വർധനവ് വേണ്ടി വരും.
  7. വ്യാവസായിക, വ്യാപാര പ്രവര്‍ത്തനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ അനുവദിക്കണം.
  8. മഴയ്ക്കു മുമ്പ് കഴിയുന്നത്ര നിര്‍മാണ പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവൃത്തിക്കു കൂടി ബാധകമാക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 lockdown relaxation demands of kerala

Next Story
രോഗവ്യാപനം പുതിയ തലത്തിലേക്ക്, ജാഗ്രത പാളിപ്പോയാൽ വരാനിരിക്കുന്നത് വൻ ആപത്ത്: മുഖ്യമന്ത്രിPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com