കോവിഡ് വ്യാപനം: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; കൂടുതൽ ജാഗ്രത വേണമെന്ന് മന്ത്രി

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി

lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ അടച്ചിടൽ ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ചയുണ്ടാവുക. ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു.

ഞായറാഴ്ചകളിലുണ്ടായിരുന്ന സമ്പൂർണ ലോക്ക്ഡൗണിന് കഴിഞ്ഞ രണ്ടാഴ്ചയും ഇളവ് നൽകിയിരുന്നു. സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്തായിരുന്നു ഇളവ്. വരുന്ന ഞായറാഴ്ചയോടെ ഈ ഇളവ് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Read More: രോഗവ്യാപനം തടയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യം; കേരളത്തിന് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രവർത്തിയിൽ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ മന്ത്രി കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു.

“ബന്ധുവീടുകൾ സന്ദർശിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം,” മന്ത്രി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഈ ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രതിദിന കോവിഡ് ബാധകളുടെ എണ്ണം 30,000 കടന്നിരുന്നു. ബുധനാഴ്ച 31,445 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 19.3 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 215 മരണവും അന്ന് സ്ഥിരീകരിച്ചു.

Read More: സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; ആശങ്ക പരത്തരുതെന്ന് ആരോഗ്യ മന്ത്രി

വ്യാഴാഴ്ച 30,007 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 19.03 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. 162 മരണവും വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 20,000 കടക്കുകയും ചെയ്തു. ഓഗസ്റ്റ് 26 വരെയുള്ള കണക്ക് പ്രകാരം 20,134 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്.

അതിനിടെ, നിയമസഭാ സമ്മേളനത്തിനുശേഷം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പിടിപെട്ടു എന്ന തരത്തില്‍ ചില സംഘടനകള്‍ നല്‍കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു. 1750ൽ ഏറെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന നിയമസഭാ സമുച്ചയത്തില്‍ നാമമാത്രമായവര്‍ക്കുമാത്രമാണ് രോഗബാധയുണ്ടായത്. സഭാ സമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയതെന്നും സെക്രട്ടറി അറിയിച്ചു.

നിയമസഭാ സമ്മേളനത്തിനു ശേഷം സെക്രട്ടറിയേറ്റ് ജീവനക്കാരിൽ നിരവധി പേർക്ക് കോവിഡ് ബാധിച്ചതും പടർന്നു പിടിക്കുന്നതുമായ ഗുരുതര സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടി കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിലും രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ആശങ്ക  അറിയിക്കുന്നതായി സംഘടന കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സഭാ സമിതി യോഗങ്ങൾ  ഉൾപ്പെടെയുള്ളവ ഒഴിവാക്കി രണ്ടാഴ്ചത്തേക്ക് സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 lockdown on sunday and kerala health minister veena george press meet

Next Story
കേരള മോഡല്‍ എന്നും ബദല്‍, ഒരിഞ്ച് പോലും പിന്നോട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടിkerala covid relaxations, kerala bakrid covid relaxation, supreme court kerala relaxataions, kerala covid restriction, kerala covid cases, kerala covid tpr, kerala covid death toll, kerala covid relaxations ima, kerala news, latest kerala news, latest malayalam news, kerala covid news, kerala covid latest news, covid latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com