Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം: ഗര്‍ഭിണികളും കുഞ്ഞുങ്ങളുള്ളതുമായ ജീവനക്കാരെ ഒഴിവാക്കും

ജില്ല മാറി ജോലി ചെയ്യേണ്ടി വന്നാല്‍ അന്തര്‍ജില്ലാ യാത്രാനുമതി വാങ്ങണം

lockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. റെഡ്‌സോണ്‍ ജില്ലകളിലേയും സംസ്ഥാനത്തെ വിവിധ ഹോട്ട്‌സ്‌പോട്ടുകളിലേയും ഓഫീസുകളില്‍ അതത് ജില്ലകളിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കോവിഡ്-19 നിര്‍വ്യാപന, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണം.

റെഡ്‌സോണ്‍, ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഗ്രൂപ്പ് എ, ബി ജീവനക്കാരില്‍ പരമാവധി 50 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരാകണം, ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരില്‍ പരമാവധി 33 ശതമാനം പേര്‍ ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കാവുന്നതാണ്.

Read Also: കോവിഡ്-19: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമെന്ന് മുഖ്യമന്ത്രി

ആവശ്യമെങ്കില്‍ വകുപ്പ് തലവന്‍മാരുടെ നിര്‍ദ്ദേശാനുസരണം മാത്രം ഇവര്‍ ഓഫീസില്‍ എത്തിയാല്‍ മതി. അടിയന്തര ജോലികളോ കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിക്കണം. അതത് ഓഫീസ് തലവന്‍മാര്‍ ജീവനക്കാരുടെ ഡ്യൂട്ടി ചാര്‍ട്ട് തയ്യാറാക്കേണ്ടതാണ്.

റെഡ്‌സോണ്‍ ജില്ലകള്‍, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുന്നവ ആണെങ്കില്‍ സെക്രട്ടറിയേറ്റ്, കളക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവ പൊതുമാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം.

പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ അതത് ജില്ലകളിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി ഡ്യൂട്ടി ചാര്‍ട്ട് തയ്യാറാക്കണം. അതത് ജില്ലകളിലെ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കില്‍ മാത്രം തൊട്ടടുത്ത ജില്ലയിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കണം. ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂട്ടി ചാര്‍ട്ടിന്റെ ഉത്തരവും ഹാജരാക്കി ഇവര്‍ക്ക് പൊലീസില്‍ നിന്നും അന്തര്‍ജില്ലാ യാത്രാനുമതി കരസ്ഥമാക്കാം.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണമെന്നും ഉത്തരവ് നിര്‍ദ്ദേശിക്കുന്നു.

ഇ-ഫയല്‍ പ്രോസസ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഐടി വകുപ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ വഴി വിപിഎന്‍ കണക്ടിവിറ്റി എടുക്കണം. ഇ-ഓഫീസ് വഴിയുള്ള ഫയല്‍ നീക്കം വകുപ്പ് തലവന്‍മാര്‍ പരിശോധിക്കേണ്ടതും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവ് പറുന്നു. ഓഫീസ് തലവന്‍മാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡിഡിഒമാര്‍ക്ക് ഏപ്രില്‍ 25-നകം നല്‍കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 lockdown government office working regulations in kerala

Next Story
കടലില്‍ മീന്‍ കൃഷി, പരമ്പരാഗതമല്ലാത്ത കൃഷിരീതികള്‍; പുതുവഴികള്‍ തേടി കേരളംfisheries, fish, fishermen, fishing boat, മത്സ്യകൃഷി, മത്സ്യബന്ധനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express