വീണ്ടും സമ്പൂർണ അടച്ചുപൂട്ടലോ? മറുപടി നൽകി മുഖ്യമന്ത്രി

പ്രതിദിന കോവിഡ് പരിശോധന 50,000 ആക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഒരു സമ്പൂർണ അടച്ചുപൂട്ടലിനു സാധ്യതയുണ്ടോ? സമ്പൂർണ അടച്ചുപൂട്ടൽ ശാശ്വത പരിഹാരമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സാമൂഹ്യ ബോധവത്‌കരണത്തിനാണ് പ്രാധാന്യം നൽകുന്നത്. ആർക്കും രോഗം വരാമെന്ന് എല്ലാവരും മനസിലാക്കണം. അതനുസരിച്ച് സ്വയം കരുതൽ വേണം. അല്ലാതെ സമ്പൂർണ അടച്ചുപൂട്ടൽ ശാശ്വത പരിഹാരമല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓണക്കാലത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് കണക്കുകൾ വരാനിരിക്കുന്നേയുള്ളൂവെന്നും പ്രതിദിന കോവിഡ് പരിശോധന 50,000 ആക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ചോദ്യം ചെയ്യാനില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.

Read Also: സെപ്റ്റംബര്‍ 12 മുതല്‍ 80 പ്രത്യേക ട്രെയിനുകള്‍ കൂടി; റിസര്‍വേഷന്‍ 10 മുതല്‍

ബെംഗളൂരു ലഹരിമരുന്ന് കേസിൽ കേന്ദ്ര ഏജൻസി ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ സംസ്ഥാന സർക്കാർ അന്വേഷണം നടത്തൂ. നിലവിൽ കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.

ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ അന്വേഷണം വേണോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 lock down kerala pinarayi vijayan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express