scorecardresearch
Latest News

കൃഷിയിറക്കാന്‍ വ്യവസായ വകുപ്പും; ലക്ഷ്യം ഭക്ഷ്യക്ഷാമം നേരിടുക

307 ഏക്കറില്‍ കൃഷി തുടങ്ങുന്നു

കൃഷിയിറക്കാന്‍ വ്യവസായ വകുപ്പും; ലക്ഷ്യം ഭക്ഷ്യക്ഷാമം നേരിടുക

തിരുവനന്തപുരം: കോവിഡ്-19 കാലത്തെ എല്ലാവരും കൃഷിയിറക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു കൊണ്ട് വ്യവസായ വകുപ്പ്. വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കര്‍ തരിശുഭൂമിയിലാണ് കൃഷി തുടങ്ങുന്നത്. തരിശുഭൂമി കൃഷിഭൂമിയാക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. കൃഷി വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തുക.

36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ് വിവിധ കാര്‍ഷികവിഭവങ്ങള്‍ കൃഷി ചെയ്യുകയെന്ന് വകുപ്പ് അറിയിച്ചു. വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്റെ നിര്‍ദ്ദേശപ്രകാരമാണിത് ചെയ്യുന്നത്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഭക്ഷ്യക്ഷാമത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ ഭൂമിയില്‍ കൃഷി തുടങ്ങുന്നത്.

Read Also: ‘ഇത് അവരുടെ കൂടി നാട്’; പ്രവാസികൾക്കായി എന്തും ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

60 ഏക്കര്‍ മുതല്‍ ഒരേക്കര്‍ വരെ തരിശു ഭൂമിയുള്ള സ്ഥാപനങ്ങളുണ്ട്. കൊല്ലം ജില്ലയിലെ കേരള ക്ലേയ്സ് ആന്റ് സെറാമിക്സിനു കീഴില്‍ 60 ഏക്കറുണ്ട്. അതേ ജില്ലയിലുള്ള കേരള മിനറല്‍സ് ആന്റ് മെറ്റല്‍സിന്റെ കൈവശം 50 ഏക്കറും. ആലപ്പുഴയിലെ കോമളപുരം സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലിനു കീഴില്‍ 22 ഉം കണ്ണൂരിലെ കേരളാ സെറാമിക്സിന് 16 ഉം ട്രാവന്‍കൂര്‍ സിമന്റ്സിന് 15 ഏക്കറും തരിശു ഭൂമിയുണ്ട്. കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് കൃഷി നടത്തുക. കരകുളത്തെ കെല്‍ട്രോണ്‍ ഭൂമിയില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കൃഷി.

പ്രധാനമായും പച്ചക്കറി, മരച്ചീനി അടക്കമുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴ, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുക. ഏതു വിഭവമാണ് കൃഷി ചെയ്യേണ്ടതെന്ന് അതതിടത്തെ സാഹചര്യം കണക്കിലെടുത്ത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. ആവശ്യമായ വിത്തും വളവും ഉള്‍പ്പെടെയുള്ളവ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ലഭ്യമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

Read Also: സ്‌പ്രിൻക്ലർ ഉത്തരവ്: സർക്കാർ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി, 99 ശതമാനം കാര്യങ്ങൾക്കും പരിഹാരമായെന്ന് ചെന്നിത്തല

പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണിന്റെ ഭൂമിയില്‍ ഏപ്രില്‍ 27 ന് രാവിലെ 11 മണിക്ക് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 lock down kerala idustrial department do agriculture

Best of Express