തിരുവനന്തപുരം: ഇടുക്കി, കോട്ടയം ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവുണ്ടായിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, ഇടുക്കി ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് മുരളീധരന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി നിശിതമായ വിമര്‍ശനം മുരളീധരനെതിരെ ഉയര്‍ത്തിയത്.

വിവരമില്ലാത്തൊരു പ്രതികരണമാണ്‌ മുരളീധരന്‍ നടത്തിയെന്നത് മുഖ്യമന്ത്രി പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി സ്ഥാനത്തിന്ന് ചേരുന്ന പ്രതികരണമല്ല മുരളീധരന്റേതെന്നും അദ്ദേഹം പറഞ്ഞു.

അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്നും ഏറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കി ജില്ലകളെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും മുരളീധരന്‍ കുറിച്ചിരുന്നു. ഈ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചുവെന്ന് കണ്ടില്ലേയെന്നും മന്ത്രി പറഞ്ഞിരുന്നു.

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇരുജില്ലകളും ഇപ്പോള്‍ റെഡ് സോണായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കാനുള്ള സംവിധാനങ്ങളില്‍ ആലോചിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും മന്ത്രിയുടേത് വിതണ്ഡവാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.