കോവിഡ്-19 രോഗിയുടെ മത്സ്യ ബൂത്ത് അക്രമികള്‍ തകര്‍ത്തു

ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 65 പേരുടെ കൂടി സ്രവ പരിശോധന ഫലം വരാനുണ്ട്

covid 19, കോവിഡ്19, covid-19, കോവിഡ്-19, corona virus, കൊറോണവൈറസ്‌, kerala statistics, കേരളം കോവിഡ് രോഗികളുടെ എണ്ണം, covid patient, കോഴിക്കോട് കോവിഡ് രോഗിയുടെ മത്സ്യ ബൂത്ത് ആക്രമിച്ചു, fish booth attack, nadapuram, puramery, iemalayalam

കോഴിക്കോട്: ജില്ലയില്‍ കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മത്സ്യ വ്യാപാരിയുടെ കട അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്ന് നാദാപുരം പൊലീസ് പറയുന്നു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യ ബൂത്താണ് തകര്‍ത്തത്.

ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളെ കൂടാതെ വടകരയിലെ ചില പ്രദേശങ്ങളും രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് അതീവ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ മത്സ്യ കച്ചവടക്കാരും ഇയാളില്‍ നിന്നും മത്സ്യം വാങ്ങിയിരുന്നവരുമടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

Read Also: ഒരു ജില്ലയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 65 പേരുടെ കൂടി സ്രവ പരിശോധന ഫലം വരാനുണ്ട്. ഇതുവരെ ഫലം വന്നവര്‍ക്കെല്ലാം കോവിഡ്-19 ഇല്ലായെന്ന് സ്ഥിരീകരിച്ചുവെങ്കലും 14 ദിവസത്തെ ഹോം ക്വാറന്റൈനിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala updates june

Next Story
ഓൺലെെൻ ക്ലാസുകൾ നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഹെെക്കോടതി തള്ളിonline class, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com