scorecardresearch

സംസ്ഥാനത്ത് പടരുന്ന വൈറസിന് വ്യാപനശേഷി കൂടുതൽ; മുന്നറിയിപ്പ്

പൊതുഗതാഗതം സാധാരണ നിലയിലേക്ക് ആകുമ്പോൾ ജാഗ്രത വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

പൊതുഗതാഗതം സാധാരണ നിലയിലേക്ക് ആകുമ്പോൾ ജാഗ്രത വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 18, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്ന കൊറോണ വൈറസിന് വ്യാപനശേഷി കൂടുതൽ. സംസ്ഥാനത്ത് പടരുന്ന വൈറസിനു വ്യാപനശേഷി കൂടുതലാണെന്നും അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ബ്രേക് ദ ചെയിൻ ക്യാംപെയ്‌ൻ കൂടുതൽ ശക്തമാക്കും, പൊതു ഇടങ്ങളിൽ ജാഗ്രത തുടരണം, പൊതുഗതാഗതം സാധാരണ നിലയിലേക്ക് ആകുമ്പോൾ ജാഗ്രത വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ പകുതിയോളം കിടക്കകൾ ഒഴിവുണ്ടെന്നും രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുമ്പോൾ അയൽ സംസ്ഥാനങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

Read Also: സംസ്ഥാനത്ത് 2,540 പേർക്ക് കൂടി കോവിഡ്; 2,110 പേർ രോഗമുക്തി നേടി

സ്‌കൂളുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിലും സ്‌കൂളുകൾ തുറക്കില്ല. സ്‌കൂളുകൾ ഉടൻ തുറക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്‌ടോബർ മാസത്തിലും സ്‌കൂൾ തുറക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷമല്ല സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും സ്‌കൂളുകൾ ഉടൻ തുറക്കാൻ സാധിക്കില്ലെന്ന നിലപാടിലാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ഞാൻ ക്വാറന്റെെനിലാണോയെന്ന് വിളിച്ചു ചോദിക്കാമായിരുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി ജയരാജന്റെ ഭാര്യ

Advertisment

അതേസമയം, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ 2021 ജനുവരിയിൽ സാധാരണഗതിയിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഒരു വർഷത്തോളം സ്‌കൂൾ അന്തരീക്ഷത്തിൽ നിന്ന് വിട്ടുനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികളെ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി വരവേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

School Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: