Ration Shop New Time in Kerala-തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി അറിയിച്ചു. പുതിയ സമയക്രമം പ്രകാരം കയെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. തിങ്കളാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും. ഉപഭോക്താക്കളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. റേഷൻ കടകള്‍ രാവിലെ 8.30 മുതല്‍ തുടര്‍ച്ചയായി ഉച്ച തിരിഞ്ഞു 2.30 വരെ പ്രവര്‍ത്തിക്കും എന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവില്‍ പറഞ്ഞു. പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 3 മണി മുതൽ 7 മണി വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രങ്ങള്‍ കണക്കിലെടുത്ത് വൈകിട്ട് 5 മണി വരെയാക്കാന്‍ റേഷൻ കടകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.