scorecardresearch

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5722 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ശതമാനം

ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

author-image
WebDesk
New Update
Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, covid numbers explained, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ ഇന്നും കുറവ്. സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്.

Advertisment

ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,478 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം - 862

തൃശൂര്‍ - 631

കോഴിക്കോട് - 575

ആലപ്പുഴ - 527

പാലക്കാട് - 496

തിരുവനന്തപുരം - 456

എറണാകുളം - 423

കോട്ടയം - 342

കൊല്ലം - 338

കണ്ണൂര്‍ - 337

ഇടുക്കി - 276

പത്തനംതിട്ട - 200

കാസര്‍ഗോഡ് - 145

വയനാട് - 114

ആകെ കോവിഡ് മരണം ആകെ മരണം 1969 ആയി

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1969 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍ (98), വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചന്‍ (62), മേലുകാവ് സ്വദേശിനി ആലിസ് ജോണ്‍ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവന്‍ (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂര്‍ കണിമംഗലം സ്വദേശി ലോനപ്പന്‍ (82), തൃശൂര്‍ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനന്‍ (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂര്‍ ശേഖരന്‍ (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂര്‍ സ്വദേശി സേതുമാധവന്‍ (62), പൊന്നാനി സ്വദേശി ഹുസൈന്‍ (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂര്‍ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കര്‍ (90), ചേളന്നൂര്‍ സ്വദേശി അജിത് കുമാര്‍ (48), കണ്ണൂര്‍ ചെറുതാഴം സ്വദേശി ഹക്കീം (65) എന്നിവരാണ് മരണമടഞ്ഞത്.

4904 സമ്പർക്ക രോഗികൾ; 58 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

Advertisment

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 836, തൃശൂര്‍ 614, കോഴിക്കോട് 534, ആലപ്പുഴ 519, പാലക്കാട് 277, തിരുവനന്തപുരം 343, എറണാകുളം 283, കോട്ടയം 340, കൊല്ലം 331, കണ്ണൂര്‍ 244, ഇടുക്കി 225, പത്തനംതിട്ട 117, കാസര്‍ഗോഡ് 134, വയനാട് 107 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കോവിഡ് ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം - 658

കൊല്ലം - 596

പത്തനംതിട്ട - 124

ആലപ്പുഴ - 626

കോട്ടയം - 402

ഇടുക്കി - 219

എറണാകുളം - 936

തൃശൂര്‍ - 836

പാലക്കാട് - 406

മലപ്പുറം - 522

കോഴിക്കോട് - 894

വയനാട് - 118

കണ്ണൂര്‍ - 337

കാസര്‍ഗോഡ് - 146

നാല് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഏരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 10, 11, 12, 14), കുളക്കട (12), ഇടുക്കി ജില്ലയിലെ കാമാക്ഷി (11 (സബ് വാര്‍ഡ്), 12), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: