5051 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 5638 പേർ

യു.കെയില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 5051 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Also Read: കോവിഡ്: വിദേശത്തു നിന്ന് 8.4 ലക്ഷം പ്രവാസി മലയാളികൾ തിരിച്ചെത്തി; 5.5 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 663
കോട്ടയം – 515
പത്തനംതിട്ട – 514
കോഴിക്കോട് – 480
മലപ്പുറം – 435
ആലപ്പുഴ – 432
തൃശൂര്‍ – 432
കൊല്ലം – 293
തിരുവനന്തപുരം – 284
ഇടുക്കി – 283
വയനാട് – 244
പാലക്കാട് – 239
കണ്ണൂര്‍ – 151
കാസര്‍ഗോഡ് – 86

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,85,394 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3234 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

4489 സമ്പർക്ക രോഗികൾ; 36 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read: ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്; കോട്ടയത്തും പത്തനംതിട്ടയിലും അഞ്ഞൂറിലധികം പുതിയ രോഗികൾ

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 340
കൊല്ലം – 270
പത്തനംതിട്ട – 545
ആലപ്പുഴ – 485
കോട്ടയം – 349
ഇടുക്കി – 65
എറണാകുളം – 1102
തൃശൂര്‍ – 395
പാലക്കാട് – 210
മലപ്പുറം – 545
കോഴിക്കോട് – 517
വയനാട് – 256
കണ്ണൂര്‍ – 458
കാസര്‍ഗോഡ് – 101

1,93,370 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,435 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update stats

Next Story
കോതമംഗലം പള്ളി ഏറ്റെടുക്കൽ നടപടികൾ തൽക്കാലം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com