സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3423 പേർക്ക്; പരിശോധിച്ചത് 34,847 സാമ്പിളുകൾ

ചികിത്സയിലായിരുന്ന 4494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകൾ പരിശോധിച്ചതിലാണ് ഇത്രയും പേരിൽ കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. ഇതോടെ 60,504 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,45,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,82,223 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 626
കോഴിക്കോട് – 507
എറണാകുളം – 377
പാലക്കാട് – 305
തൃശൂര്‍ – 259
ആലപ്പുഴ – 242
കൊല്ലം – 234
തിരുവനന്തപുരം – 222
കോട്ടയം – 217
കണ്ണൂര്‍ – 159
പത്തനംതിട്ട – 112
വയനാട് – 65
ഇടുക്കി – 55
കാസര്‍ഗോഡ് – 43

ആശങ്കയായി മരണനിരക്ക്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2843 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2982 സമ്പർക്ക രോഗികൾ; 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 596, കോഴിക്കോട് 488, എറണാകുളം 297, പാലക്കാട് 185, തൃശൂര്‍ 247, ആലപ്പുഴ 222, കൊല്ലം 233, തിരുവനന്തപുരം 155, കോട്ടയം 197, കണ്ണൂര്‍ 135, പത്തനംതിട്ട 72, വയനാട് 64, ഇടുക്കി 51, കാസര്‍ഗോഡ് 40 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 227
കൊല്ലം – 333
പത്തനംതിട്ട – 250
ആലപ്പുഴ – 202
കോട്ടയം – 511
ഇടുക്കി – 35
എറണാകുളം – 476
തൃശൂര്‍ – 590
പാലക്കാട് – 226
മലപ്പുറം – 694
കോഴിക്കോട് – 495
വയനാട് – 120
കണ്ണൂര്‍ – 304
കാസര്‍ഗോഡ് – 31

2,80,375 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,375 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ബുധനാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), കായംകുളം മുന്‍സിപ്പാലിറ്റി (18), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (4, 5, 8), ചെറുകോല്‍ (6), സീതത്തോട് (6), തെള്ളിയൂര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ അയ്മനം (20), കാസര്‍ഗോഡ് ജില്ലയിലെ ബാല്ലൂര്‍ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 457 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update stats

Next Story
വടക്കാഞ്ചേരി ഭവനപദ്ധതി: ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർcbi enquiry,life mission,state government,ലൈഫ് മിഷൻ,high court out,ഹൈക്കോടതി,സിബിഐ ലൈഫ്
The moderation of comments is automated and not cleared manually by malayalam.indianexpress.com