സംസ്ഥാനത്ത് 4777 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 5217 പേർക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു. സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് കോവിഡ് ബാധ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 60,924 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. 5,72,911 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 664
കോഴിക്കോട് – 561
തൃശൂര്‍ – 476
എറണാകുളം – 474
കോട്ടയം – 387
കൊല്ലം – 380
തിരുവനന്തപുരം – 345
പാലക്കാട് – 341
ആലപ്പുഴ – 272
കണ്ണൂര്‍ – 223
വയനാട് – 213
പത്തനംതിട്ട – 197
ഇടുക്കി – 169
കാസര്‍ഗോഡ് – 75

സംസ്ഥാനത്ത് 28 കോവിഡ് മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍ (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് (80), തിരുവള്ളൂര്‍ സ്വദേശി രാജന്‍ (74), തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന്‍ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (63), അക്കാപറമ്പ് സ്വദേശി മരക്കാര്‍ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന്‍ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന്‍ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (77), കാസര്‍ഗോഡ് തെക്കില്‍ സ്വദേശി കണ്ണന്‍ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

4120 സമ്പർക്ക രോഗികൾ; 39 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 623, കോഴിക്കോട് 534, തൃശൂര്‍ 461, എറണാകുളം 360, കോട്ടയം 386, കൊല്ലം 378, തിരുവനന്തപുരം 204, പാലക്കാട് 178, ആലപ്പുഴ 256, കണ്ണൂര്‍ 176, വയനാട് 201, പത്തനംതിട്ട 146, ഇടുക്കി 145, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് 4 വീതം, പത്തനംതിട്ട, പാലക്കാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 377
കൊല്ലം – 336
പത്തനംതിട്ട – 172
ആലപ്പുഴ – 468
കോട്ടയം – 613
ഇടുക്കി – 64
എറണാകുളം – 685
തൃശൂര്‍ – 270
പാലക്കാട് – 397
മലപ്പുറം – 852
കോഴിക്കോട് – 599
വയനാട് – 80
കണ്ണൂര്‍ – 197
കാസര്‍ഗോഡ് – 107

3,14,400 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,400 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,469 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1643 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 17, 19), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ ചാലിശേരി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update stats

Next Story
യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകൾ; തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കടകംപള്ളിKerala Legislative Assembly Election 2021, Kerala Assembly Election 2021, Kadakampally, Kadakampally Surendran, Kattayikkonam, CPM, BJP, CPM-BJP, CPM-BJP Conflict, സിപിഎം, ബിജെപി, തിരഞ്ഞെടുപ്പ്, സംഘർഷം, കാട്ടായിക്കോണം, കാട്ടായിക്കോണം സംഘർഷം, സിപിഎം ബിജെപി സംഘർഷം, കടകംപള്ളി, കടകംപള്ളി സുരേന്ദ്രൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com