scorecardresearch
Latest News

കേരളത്തിൽ ഇന്ന് 6316 പേർക്ക് കോവിഡ്; 5924 പേർക്ക് രോഗമുക്തി

5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 634 പേരുടെ രോഗ ഉറവിടം അറിയില്ല

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 56,993 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,78,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

28 മരണങ്ങൾ സ്ഥിരീകരിച്ചു

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി.

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുള്‍ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

3,09,280 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാല് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ നൂല്‍പ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 16 (സബ് വാര്‍ഡ്), കണിയമ്പാറ്റ (സബ് വാര്‍ഡ് 4), തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് (18, 19), ഇളങ്കണ്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 479 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.**

കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി

സംസ്ഥാനത്ത് കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കിയതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ലസ്റ്ററുകളിൽ പെട്ടെന്ന് രോഗം വരാൻ സാധ്യതയുള്ളവർക്ക് കണ്ടെയ്ൻമെന്റ് കാലഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ആർടിപിസിആർ പരിശോധന നടത്തും. ക്ലസ്റ്ററുകളിൽ രോഗ സാധ്യതയുള്ളവർക്ക് വേഗത്തിൽ ഈ പരിശോധന നടത്തും. വൃദ്ധ സദനം അടക്കം വയോജനങ്ങൾ അധിവസിക്കുന്ന ഇടങ്ങളിൽ മൂന്ന് മാസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala numbers latest update stats