Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; 7593 പേർക്ക് രോഗമുക്തി

6448 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല.

Covid-19 Kerala, കോവിഡ്- 19 കേരള, July 5, ജൂലൈ 5, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേർ ഇന്ന് രോഗമുക്തി നേടി. 23 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 6448 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല. 67 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.  123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read More: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

  • കോഴിക്കോട്- 932
  • എറണാകുളം- 929
  • മലപ്പുറം- 897
  • തൃശൂര്‍- 847
  • തിരുവനന്തപുരം- 838
  • ആലപ്പുഴ- 837
  • കൊല്ലം- 481
  • പാലക്കാട്- 465
  • കണ്ണൂര്‍- 377
  • കോട്ടയം- 332
  • കാസര്‍ഗോഡ്- 216
  • പത്തനംതിട്ട- 195
  • വയനാട്- 71
  • ഇടുക്കി- 65

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട്- 865
  • എറണാകുളം- 718
  • മലപ്പുറം- 821
  • തൃശൂര്‍- 835
  • തിരുവനന്തപുരം- 628
  • ആലപ്പുഴ- 809
  • കൊല്ലം- 478
  • പാലക്കാട്- 226
  • കണ്ണൂര്‍- 295
  • കോട്ടയം- 320
  • കാസര്‍ഗോഡ്- 203
  • പത്തനംതിട്ട- 152
  • വയനാട്- 62
  • ഇടുക്കി- 36

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 909
  • കൊല്ലം- 750
  • പത്തനംതിട്ട- 250
  • ആലപ്പുഴ- 769
  • കോട്ടയം- 167
  • ഇടുക്കി- 94
  • എറണാകുളം- 414
  • തൃശൂര്‍- 1170
  • പാലക്കാട്- 239
  • മലപ്പുറം- 731
  • കോഴിക്കോട്- 1153
  • വയനാട്- 120
  • കണ്ണൂര്‍- 572
  • കാസര്‍ഗോഡ്- 255

Read More: ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട്ട്; ആറ് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ രോഗികൾ

23 മരണങ്ങൾ സ്ഥിരീകരിച്ചു

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1255 ആയി.

തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്.

2,80,926 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,733 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 56,093 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് എട്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കാവശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 618 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update stats

Next Story
കെ.എം.ഷാജിക്ക് കുരുക്കോ ? വീടും സ്ഥലവും അളന്നുKM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി
The moderation of comments is automated and not cleared manually by malayalam.indianexpress.com