സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9016 പേർക്ക്; 7991 രോഗമുക്തി

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9016 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് ബാധിച്ചവരിൽ 7464 പേര്‍ സമ്പർക്ക രോഗികളാണ്. ചികിത്സിയിലായിരുന്ന 7991 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 1519
തൃശൂര്‍ – 1109
എറണാകുളം – 1022
കോഴിക്കോട് – 926
തിരുവനന്തപുരം – 848
പാലക്കാട് – 688
കൊല്ലം – 656
ആലപ്പുഴ – 629
കണ്ണൂര്‍ – 464
കോട്ടയം – 411
കാസര്‍ഗോഡ് – 280
പത്തനംതിട്ട – 203
ഇടുക്കി – 140
വയനാട് – 121

Also Read: മൂന്ന് ജില്ലകളിൽ ആയിരത്തിലധികം പുതിയ രോഗികൾ; എട്ട് ജില്ലകളിൽ അഞ്ഞൂറിലധികം

മരണസംഖ്യ 1139 ആയി

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1139 ആയി. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാനി (81), തൃശൂര്‍ വെള്ളാനിക്കര സ്വദേശി രാജന്‍ (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റിയാടി സ്വദേശി അബൂബക്കര്‍ (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന്‍ (61), കോഴിക്കോട് നെട്ടൂര്‍ സ്വദേശി അമ്മദ് (68), കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60) എന്നിവരാണ് മരണമടഞ്ഞത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

7464 സമ്പർക്ക രോഗികൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1445, തൃശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം ഭേദമായവരുടെ ജില്ലതിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 860
കൊല്ലം – 718
പത്തനംതിട്ട – 302
ആലപ്പുഴ – 529
കോട്ടയം – 217
ഇടുക്കി – 63
എറണാകുളം – 941
തൃശൂര്‍ – 1227
പാലക്കാട് – 343
മലപ്പുറം – 513
കോഴിക്കോട് – 1057
വയനാട് – 144
കണ്ണൂര്‍ – 561
കാസര്‍ഗോഡ് – 516

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,965 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2971 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update stats

Next Story
നിശ്ചയദാര്‍ഡ്യത്തിനു പേര് ആയിഷ; നീറ്റ് പരീക്ഷയിലെ കേരളത്തിലെ ഒന്നാം റാങ്കുകാരിneet, neet topper, neet topper kerala, s ayisha, koyilandi, kozhikode, kerala news, kozhikode news, ആയിൽ, നീറ്റ്, ഒന്നാം റാങ്ക്, ടോപ്പർ, ആയിഷ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com