Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

സംസ്ഥാനത്ത് സ്ഥിതി ഗൗരവകരമായി തുടരുന്നു; ഇന്ന് 11755 പേർക്കുകൂടി കോവിഡ്

7570 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ ഗൗരവകരമായി തന്നെ തുടരുന്നു. ഇന്ന് 11755 പേർക്കുകൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് കോവിഡ് ബാധിച്ചവരിൽ 10471 പേരും സമ്പർക്ക രോഗികളാണ്. 952 ഉറവിടം അറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്തു. 23 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചപ്പോൾ 7570 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് 95918 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 1632
കോഴിക്കോട് – 1324
തിരുവനന്തപുരം – 1310
തൃശൂര്‍ – 1208
എറണാകുളം – 1191
കൊല്ലം – 1107
ആലപ്പുഴ – 843
കണ്ണൂര്‍ – 727
പാലക്കാട് – 677
കാസര്‍ഗോഡ് – 539
കോട്ടയം – 523
പത്തനംതിട്ട – 348
വയനാട് – 187
ഇടുക്കി – 139

കഴിഞ്ഞ 24 മണിക്കൂറിനിടെ 66228 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 11755 പേരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനവും അതുമൂലമുള്ള മരണനിരക്കിനെയും സംബന്ധിച്ച് നിർണായക ഘട്ടമായി വേണം കണക്കാക്കാൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി ഈ ഘട്ടത്തിൽ വേണം നടപ്പാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള സാഹചര്യത്തിൽ പതിനായിരത്തിലധികമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുകയാണ്. ഇനിയും കേസുകളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്.

ആകെ മരണം 978; ഇന്ന് 23

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്.

10,471 സമ്പർക്കരോഗികൾ, 116 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട് 383, കാസര്‍ഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്‌സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 905
കൊല്ലം – 1022
പത്തനംതിട്ട – 209
ആലപ്പുഴ – 526
കോട്ടയം – 173
ഇടുക്കി – 57
എറണാകുളം – 983
തൃശൂര്‍ – 510
പാലക്കാട് – 396
മലപ്പുറം – 1061
കോഴിക്കോട് – 965
വയനാട് – 130
കണ്ണൂര്‍ – 337
കാസര്‍ഗോഡ് – 296

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update stats

Next Story
കൂടുതൽ സ്‌മാർട്ടായി കൊച്ചി; നഗരത്തിൽ ഇനി ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനംTraffic Control, ഗതാഗത നിയന്ത്രണം, LDF UDF Protest, എൽഡിഎഫ് യുഡിഎഫ് പ്രതിഷേധം Citizenship Amendment Act, പൌരത്വ ഭേദഗതി നിയമം, Police, പൊലീസ്, Trivandrum, തിരുവനന്തപുരം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com