തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നതായി കണക്കുകൾ വ്യകമാക്കുന്നു. സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,50,836 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കോട്ടയം – 760
തൃശൂര്‍ – 747
എറണാകുളം – 686
കോഴിക്കോട് – 598
മലപ്പുറം – 565
പത്തനംതിട്ട – 546
കൊല്ലം – 498
തിരുവനന്തപുരം – 333
ആലപ്പുഴ – 329
പാലക്കാട് – 303
കണ്ണൂര്‍ – 302
വയനാട് – 202
ഇടുക്കി – 108
കാസര്‍ഗോഡ് – 72
ഇന്ന് 27 കോവിഡ് മരണം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
5306 സമ്പർക്കരോഗികൾ; 60 ആരോഗ്യപ്രവർത്തകർക്കും കോവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂര്‍ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര്‍ 249, വയനാട് 193, ഇടുക്കി 91, കാസര്‍ഗോഡ് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 320
കൊല്ലം – 279
പത്തനംതിട്ട – 251
ആലപ്പുഴ – 212
കോട്ടയം – 474
ഇടുക്കി – 417
എറണാകുളം – 414
തൃശൂര്‍ – 606
പാലക്കാട് – 265
മലപ്പുറം – 709
കോഴിക്കോട് – 510
വയനാട് – 195
കണ്ണൂര്‍ – 306
കാസര്‍ഗോഡ് – 99
2,79,711 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,79,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,178 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,533 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1441 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കടനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), രാമപുരം (7, 8), കാസര്‍ഗോഡ് ജില്ലയിലെ ദേളംപാടി (11), തൃശൂര്‍ ജില്ലയിലെ പരിയാരം (12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.