scorecardresearch
Latest News

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 720 പേർക്ക്; 528 സമ്പർക്കരോഗികൾ

274 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു

CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതിയതായി 720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 72 വയസുള്ള തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. 274 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 528 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  82 പേർ വിദേശത്ത് നിന്ന് എത്തിയവരും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 17 ആരോഗ്യ പ്രവർത്തകര്‍ക്കും 29 ഡിഎസ്ഇക്കാർക്കും നാല് ഐടിബിപിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 151
കൊല്ലം – 85
എറണാകുളം – 80
മലപ്പുറം – 61
കണ്ണൂർ – 57
പാലക്കാട് -46
ആലപ്പുഴ – 46
കാസർഗോഡ് – 40
പത്തനംതിട്ട – 40
കോഴിക്കോട്- 39
കോട്ടയം – 39
തൃശൂർ – 19
വയനാട് – 17

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 11
കൊല്ലം – 11
ആലപ്പുഴ – 70
കോട്ടയം – 10
ഇടുക്കി – 5
എറണാകുളം – 7
തൃശൂർ – 6
പാലക്കാട് – 34
മലപ്പുറം – 59
കോഴിക്കോട് – 39
വയനാട് – 14
കണ്ണൂർ – 10
കാസർഗോഡ് – 6

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13994 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി. 8056 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,62,244 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 8277 പേർ ആശുപത്രികളിലാണ്. ഇന്ന് 984 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനവാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 19,524 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 3,80,344 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,410 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 190046 സാമ്പിളുകൾ പരിശോധിച്ചതിൽ 9544 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 353 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂലൈ 23ഓടെ 742 സിഎഫ്എൽടിസികൾ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ സൗകര്യങ്ങൾ സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കോവിഡ് ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജീകരിക്കുന്നത് പുരോഗമിക്കുകയാണ്. പോസിറ്റീവ് കേസുകളിൽ രോഗലക്ഷണങ്ങളില്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങളുള്ളവരെയുമാണ് ഇത്തരം കേന്ദ്രങ്ങളിൽ കിടത്തി ചികിത്സിക്കുന്നത്.

ജൂലൈ 19 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 187 കോവിഡ് ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകളിലായി 20404 ബെഡുകൾ സജ്ജമാണ്. സിഎഫ്എൽടിസികളുടെ പ്രവർത്തന ചുമതലയ്ക്കായി 305 ഡോക്ടർമാരെയും 572 നഴ്സുമാരെയും 62 ഫാർമസിസ്റ്റുമാരെയും 27 ലാബ് ടെക്നീഷ്യന്മാരെയും നിയമിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ 23ഓടെ 742 സിഎഫ്എൽടിസികൾ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി. അതോടെ ബെഡ്ഡുകളുടെ എണ്ണം 69215 ആയി വർധിക്കും.

ഇത്തരം സിഎഫ്എൽടിസികളിൽ ഒപി നടത്താനുള്ള സൗകര്യവും ടെലി മെഡിസിനാവശ്യമായ ഇന്റർനെറ്റ് സേവനം ഉൾപ്പടെയുള്ളവയും ഉണ്ടായിരിക്കും. ഓരോ കേന്ദ്രത്തിലും ആംബുലൻസ് സൗകര്യവും ഐസോലേഷനിലുള്ളവർക്ക് ബാത്ത്റൂമോട് കൂടിയ മുറി ലഭ്യമാക്കും. വൈദ്യുതി, ഭക്ഷണം എന്നിവ ഉറപ്പ് വരുത്തും.

പരിശോധനകൾ വർധിപ്പിക്കും

തുടക്കത്തിൽ ഒരു കോവിഡ് പരിശോധന കേന്ദ്രം മാത്രമുണ്ടായിരുന്നടുത്ത് നിന്ന് ഇപ്പോൾ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 59ഉം സ്വകാര്യ മേഖലയിൽ 51ഉം കേന്ദ്രങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. പിസിആർ, ആന്റി ബോഡി, ആന്റിജൻ, ട്രൂനാറ്റ്, ഇമ്യൂോണോ അസെ എന്നീ പരിശോധനകളാണ് സംസ്ഥാനത്ത് നടത്തുന്നത്. പരിശോധനകളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ആശുപത്രികളുമായി സംസാരിച്ചത് കോവിഡ് ചികിത്സ ഫീസ് നിശ്ചയിച്ചതായും കണ്ണൂരിലെയും വയനാട്ടിലെയും രണ്ട് സ്വാശ്രയ മെഡിക്കൽ കോളെജ് കോവിഡ് ചികിത്സയ്ക്കായി മാത്രം വിട്ടുനൽകിയതായും മുഖ്യമന്ത്രി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala numbers latest update cm pinarayi vijayan