തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും കോവിഡ്-19 ബാധ സ്ഥിരീകരിക്കുന്നുവരുടെ എണ്ണം 400-ന് മുകളില്‍. ഇന്ന് പുതിയതായി 449 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 162 പേർ രോഗമുക്തിയും നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 144 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 140 പേർ വിദേശത്ത് നിന്ന് എത്തിയവരും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ (ഐടിബിപി) 77 പേർക്കും പത്ത് സിഎസ്എഫുകാർക്കും രണ്ട് ബിഎസ്എഫുകാർക്കും നാല് ഫയർ ഫോഴ്സുകാര്‍ക്കും അഞ്ച് ആരോഗ്യ പ്രവർത്തകര്‍ക്കും ഉൾപ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ: 119
തിരുവനന്തപുരം – 63
മലപ്പുറം – 47
പത്തനംതിട്ട – 47
കണ്ണൂർ – 44
കൊല്ലം – 33
പാലക്കാട് -19
കോഴിക്കോട്-16
എറണാകുളം – 15
വയനാട് – 14
കോട്ടയം – 10
തൃശൂർ – 9
കാസർഗോഡ് – 9
ഇടുക്കി – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 3
കൊല്ലം – 10
പത്തനംതിട്ട – 2
ആലപ്പുഴ – 7
കോട്ടയം – 12
എറണാകുളം – 12
തൃശൂർ – 14
പാലക്കാട് – 25
മലപ്പുറം – 28
കോഴിക്കോട് – 8
വയനാട് – 16
കണ്ണൂർ – 20
കാസർഗോഡ് – 5

ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 713 പേരെ

1,80,594 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,376 പേർ ആശുപത്രികളിലാണ്. ഇന്ന് 713 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 12,230 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 2,44,388 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5,407 ഫലം ഇനിയും വരേണ്ടതുണ്ട്.

സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 78,002 സാമ്പിളുകൾ പരിശോധിച്ചതിൽ 74,676ഉം രോഗബാധയില്ലെന്ന് ഉറപ്പായി. 223 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക പദ്ധതി

രണ്ട് ലാർജർ ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇവിടങ്ങളിലെ സമ്പർക്കവും രോഗബാധയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പ്രതിരോധം തീർക്കാനാണ് നാം ശ്രമിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നു.

തുടർച്ചയായ പ്രവർത്തനങ്ങൾ വോളന്റിയർമാരിലടക്കം മടുപ്പ് കാണിക്കുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിച്ച് നിർത്തേണ്ടതുണ്ടെന്നും കൂടുതൽ വോളന്റിയർമാർ ആവശ്യമുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി. റിവേഴ്സ് ക്വാറാന്റൈൻ വേണ്ടവർക്ക് രോഗബാധയുണ്ടായാൽ നിലവിലുള്ള സംവിധാനങ്ങളുടെ ആവശ്യകത കുതിച്ചുയരും.

രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ വാഹകരാക്കും. ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവടങ്ങളിലേക്കും ആവശ്യം വേണ്ട താൽക്കാലിക നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് 19 ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാകുന്നു. ഇതുവരെയുള്ള നടപടികൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് കൊണ്ടുപോണം. കേരളം ഇതുവരെ സ്വീകരിച്ച നടപടികൾ ഫലപ്ദമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നിവ പരിഗണിച്ചാണ് കോവിഡ് ആഘാതം വിലയിരുത്തുന്നത്. നമ്മുടെ പ്രവർത്തനങ്ങൾ എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. മരണനിരക്കിലെ കേസ് ഫെർട്ടാലിറ്റി റേറ്റ് ലോകത്ത് 4.38 ശതമാനവും ഇന്ത്യയിൽ 2.67 ശതമാനവുമായിരിക്കുമ്പേൾ കേരളത്തിൽ വെറും 0.39 ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.