scorecardresearch
Latest News

ആശ്വാസദിനം; കോവിഡ് സ്ഥിരീകരിച്ചവരേക്കൾ കൂടുതൽ രോഗമുക്തി

ഇന്ന് പുതിയതായി 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടി

ആശ്വാസദിനം; കോവിഡ് സ്ഥിരീകരിച്ചവരേക്കൾ കൂടുതൽ രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ രോഗം ഭേദമായവർ. ഇന്ന് പുതിയതായി 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടി. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോയതിന് ശേഷം ഇന്ന് രോഗബാധിതരുടെ എണ്ണം താഴേക്ക് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം, കാസർഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 724 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 56 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  64 പേർ വിദേശത്ത് നിന്ന് എത്തിയവരും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 24 ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായി.

Also Read: ആശ്വാസമായി രോഗമുക്തി; ആശങ്കപ്പെടുത്തി സമ്പർക്ക രോഗബാധ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 167
കൊല്ലം – 133
കാസർഗോഡ് – 106
കോഴിക്കോട്- 82
എറണാകുളം – 69
മലപ്പുറം – 58
പാലക്കാട് -58
കോട്ടയം – 50
ആലപ്പുഴ – 44
തൃശൂർ – 33
ഇടുക്കി – 29
പത്തനംതിട്ട – 23
കണ്ണൂർ – 18
വയനാട് – 15

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 101
കൊല്ലം – 54
പത്തനംതിട്ട – 81
ആലപ്പുഴ – 49
കോട്ടയം – 74
ഇടുക്കി – 96
എറണാകുളം – 151
തൃശൂർ – 12
പാലക്കാട് – 63
മലപ്പുറം – 24
കോഴിക്കോട് – 66
വയനാട് – 21
കണ്ണൂർ – 108
കാസർഗോഡ് – 68

Also Read: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണിനു സാധ്യതയില്ല; നിയന്ത്രണങ്ങൾ കടുപ്പിക്കും

ചികിത്സയിൽ 9371 പേർ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. 9371 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,56,767 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനയ്ക്ക് അയച്ച 25160 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 3,38,038 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9185 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്.

സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 109635 സാമ്പിളുകൾ പരിശോധിച്ചതിൽ 105433 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 453 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിൽ നിന്ന് താന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സാഹചര്യം കൂടുതൽ ജാഗ്രത വേണമെന്ന് ബോധ്യപ്പെടുത്തുന്നു. തിരുവനന്തപുരത്തെ ലാർജ് ക്ലസ്റ്ററുകളിൽ രോഗം കുറയുന്നില്ല എന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിലേക്ക് രോഗവ്യാപനവും റിപ്പോർട്ട് ചെയ്യുന്നു. ജില്ലയിലെ 17 എഫ്എൽടിസികളിലായി രണ്ടായിരത്തിലധികം കിടക്കകൾ സജ്ജമാണ് ഇതിനുപുറമെ 18 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സജ്ജമാക്കും. രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താറായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala numbers latest update cm pinarayi vijayan

Best of Express