സംസ്ഥാനത്ത് ഇന്ന് 7789 പേർക്കുകൂടി കോവിഡ്; 7082 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7789 പേർക്ക്. 50154 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് കോവിഡ് കണ്ടെത്തിയത്. ഇന്ന് രോഗം ബാധിച്ചവരിൽ 6486 പേരും സമ്പർക്ക രോഗികളാണ്. ഉറവിടം അറിയാത്ത 1049 കേസുകളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7082 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് 94517 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മൂലം 23 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് ഏറ്റവും […]

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7789 പേർക്ക്. 50154 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് കോവിഡ് കണ്ടെത്തിയത്. ഇന്ന് രോഗം ബാധിച്ചവരിൽ 6486 പേരും സമ്പർക്ക രോഗികളാണ്. ഉറവിടം അറിയാത്ത 1049 കേസുകളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7082 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് 94517 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മൂലം 23 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോടും എറണാകുളത്തും. കോഴിക്കോട് 1246 പേർക്കും എറണാകുളത്ത് 1209 പേർക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 310140 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ചികിത്സയിലുള്ള് 93837 പേരാണ്. 215149 പേർ രോഗമുക്തി നേടിയപ്പോൾ 1067 പേർ കോവിഡ് മൂലം മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് – 1264
എറണാകുളം – 1209
തൃശൂര്‍ – 867
തിരുവനന്തപുരം – 679
കണ്ണൂര്‍ – 557
കൊല്ലം – 551
ആലപ്പുഴ – 521
കോട്ടയം – 495
മലപ്പുറം – 447
പാലക്കാട് – 354
പത്തനംതിട്ട – 248
കാസര്‍ഗോഡ് – 311
ഇടുക്കി – 143
വയനാട് – 143

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ 8911 കേസുകൾ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ദേശീയ ശരാശരി 6974 ആണ്. അതിന്റെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ടെസ്റ്റ് പെർ മില്ല്യൺ 107820 ആണെന്നും രാജ്യത്ത് 86792 മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെക്കുറവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് ഫെറ്റാലിറ്റി റേറ്റ് രാജ്യത്ത് ആകെ 1.6 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് അത് 0.34 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പത്ത് ലക്ഷത്തിൽ 106 പേർ മരിച്ചപ്പോൾ കേരളത്തിൽ അത് 31 മാത്രമാണ്.

ഇന്ന് 23 കോവിഡ് മരണം; ആകെ 1089

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്.

കോവിഡ് രോകമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 775
കൊല്ലം – 794
പത്തനംതിട്ട – 302
ആലപ്പുഴ – 465
കോട്ടയം – 178
ഇടുക്കി – 124
എറണാകുളം – 719
തൃശൂര്‍ – 550
പാലക്കാട് – 441
മലപ്പുറം – 1010
കോഴിക്കോട് – 685
വയനാട് – 119
കണ്ണൂര്‍ – 650
കാസര്‍ഗോഡ് – 270

ആകെ 644 ഹോട്ട്സ്‌പോട്ടുകൾ

7 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,49,001 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update affected death toll stats

Next Story
എൽഡിഎഫാണ് ശരിയെന്ന് പറയുമ്പോൾ എന്തിന് എതിർക്കണം; ജോസിനെ തള്ളാതെ കാനംchanganassery,cpi,kerala congress m,ചങ്ങനാശ്ശേരി,സിപിഐ,വൈക്കം,election 2021, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com