തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചുകൊണ്ട് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്ന് മൂവായിരം കടന്നിരിക്കുകയാണ്. 3082 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സമ്പർക്ക രോഗവ്യാപനമാണ് ആരോഗ്യപ്രവർത്തകർക്കും സംവിധാനങ്ങൾക്കും വെല്ലുവിളിയായി തുടരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2844 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 10 കോവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2196 പേർ രോഗമുക്തി നേടി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 528
മലപ്പുറം – 324
കൊല്ലം – 328
എറണാകുളം – 281
കോഴിക്കോട് – 264
ആലപ്പുഴ – 221
കാസര്‍ഗോഡ് – 218
കണ്ണൂര്‍ – 200
കോട്ടയം – 195
തൃശൂര്‍ – 169
പാലക്കാട് – 162
പത്തനംതിട്ട – 113
വയനാട് – 40
ഇടുക്കി – 39
Also Read: Explained: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെയും മറികടന്ന് ഇന്ത്യ; 41 ലക്ഷത്തിലധികം രോഗബാധിതർ
മരണനിരക്കും ഉയരുന്നു
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന്‍ (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്‍ദനന്‍ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന്‍ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
തുടരുന്ന ആശങ്ക, പടരുന്ന വ്യാപനം; 2844 പുതിയ സമ്പർക്കരോഗികൾ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്,
തിരുവനന്തപുരം – 515
കൊല്ലം – 302
മലപ്പുറം – 297
എറണാകുളം – 276
കോഴിക്കോട് – 253
കാസര്‍ഗോഡ് – 203
ആലപ്പുഴ – 200
കോട്ടയം – 190
കണ്ണൂര്‍ – 169
തൃശൂര്‍ – 157
പാലക്കാട് – 126
പത്തനംതിട്ട – 94
വയനാട് – 35
ഇടുക്കി – 27
50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
2196 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം – 618
കൊല്ലം – 204
പത്തനംതിട്ട – 88
ആലപ്പുഴ – 36
കോട്ടയം – 130
ഇടുക്കി – 19
എറണാകുളം – 185
തൃശൂര്‍ – 145
പാലക്കാട് – 95
മലപ്പുറം – 202
കോഴിക്കോട് – 265
വയനാട് – 30
കണ്ണൂര്‍ – 69
കാസര്‍ഗോഡ് – 110
സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,83,771 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
23 പുതിയ ഹോട്ട്സ്‌പോട്ടുകൾ
ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്പ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി (സബ് വാര്‍ഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂര്‍ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂര്‍ (18 (സബ് വാര്‍ഡ്), 9), ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാര്‍ഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാര്‍ഡുകള്‍), 12, 18), എടച്ചേരി (സബ് വാര്‍ഡ് 11, 12), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
Also Read: ശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
20 പ്രദേശങ്ങളെ ഒഴിവാക്കി
20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാര്‍ഡ് 4), ദേവികുളം (സബ് വാര്‍ഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാര്‍ഡ്), കുമാരമംഗലം (3, 4, 13 (സബ് വാര്‍ഡ്), മരിയപുരം (സബ് വാര്‍ഡ് 8, 9), പാമ്പാടുംപാറ (3, 4 (സബ് വാര്‍ഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്പാറ (14), തൃശൂര്‍ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാര്‍ഡ്), വാരാന്തറപ്പള്ളി (സബ് വാര്‍ഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.