സംസ്ഥാനത്ത് 1569 പേര്‍ക്കു കൂടി കോവിഡ്; സമ്പർക്കം വഴി 1354 രോഗികൾ

10 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

covid 19, covid, coronavirus, covid brigade, കോവിഡ് 19, കൊറോണവൈറസ്, കോവിഡ് ബ്രിഗേഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ, ഇനി 14,094 പേരാണ് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്.

Read More: കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തില്‍

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ എട്ട്, മലപ്പുറം ജില്ലയിലെ ആറ്, തിരുവനന്തപുരം ജില്ലയിലെ അഞ്ച്, കോഴിക്കോട് ജില്ലയിലെ നാല്, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തിരുവനന്തപുരം-310
 • മലപ്പുറം-98
 • പാലക്കാട്-180
 • എറണാകുളം- 114
 • ആലപ്പുഴ- 113
 • കോട്ടയം-101
 • കോഴിക്കോട്-99
 • കണ്ണൂര്‍-95
 • തൃശൂര്‍-80
 • കൊല്ലം-75
 • ഇടുക്കി-58
 • വയനാട്- 57
 • കാസര്‍ഗോഡ്-49
 • പത്തനംതിട്ട-40

സമ്പർക്കം വഴി രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-300
 • മലപ്പുറം-173
 • പാലക്കാട്-161
 • എറണാകുളം-110
 • ആലപ്പുഴ-99
 • കോട്ടയം -86
 • കോഴിക്കോട്-85
 • തൃശൂര്‍-68
 • കൊല്ലം-65
 • കണ്ണൂര്‍- 63
 • വയനാട്- 56
 • കാസര്‍ഗോഡ്- 34
 • ഇടുക്കി-31
 • പത്തനംതിട്ട -23

രോഗമുക്തി നേടിയവർ

 • മലപ്പുറം-424
 • തിരുവനന്തപുരം-199
 • കോഴിക്കോട്-111
 • പാലക്കാട്-91
 • എറണാകുളം-87
 • കണ്ണൂര്‍-75
 • ആലപ്പുഴ-66
 • തൃശൂര്‍-53
 • കാസര്‍ഗോഡ്-51
 • കോട്ടയം-48
 • വയനാട്-33
 • പത്തനംതിട്ട- 32
 • കൊല്ലം- 26
 • ഇടുക്കി- 8

10 പേരുടെ മരണം കോവിഡ് കാരണം

10 മരണം കോവിഡ്-19 കാരണമാണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65)-ഓഗസ്റ്റ് എട്ട്, ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുഖിയ (60)- ഓഗസ്റ്റ് ഒൻപത്, തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), വള്ളക്കടവ് സ്വദേശിനി നിര്‍മല (65),  വിതുര സ്വദേശിനി ഷേര്‍ളി (62)-ഓഗസ്റ്റ് 10, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60)-ഓഗസ്റ്റ് 11, നോര്‍ത്ത് പറവൂര്‍ സ്വദേശി തങ്കപ്പന്‍ (70)-ഓഗസ്റ്റ് 12, തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80)-ഓഗസ്റ്റ് 14 എന്നിവരുടെ മരണമാണു കോവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്.

Read More: മലപ്പുറം കലക്‌ടർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

1,55,025 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

31,738 സാമ്പിളുകൾ പരിശോധിച്ചു

24 മണിക്കൂറിനിടെ 31,738 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെെലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,20,935 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8220 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 1,45,064 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1645 പേരുടെ ഫലം വരാനുണ്ട്.

Read More: ഭരണതലത്തിലും ഭീഷണി; കളക്ടര്‍ക്ക് രോഗം, മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

18 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയത്. നിലവില്‍ 555 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest update

Next Story
കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തില്‍മുഖ്യമന്ത്രി പിണറായി വിജയൻ, Karipoor Plane Crash, കരിപ്പൂർ വിമാനാപകടം, Karipoor Airport, കരിപ്പൂർ എയർപോർട്ട്, Air India Express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, Malappuram, മലപ്പുറം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com