Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

സംസ്ഥാനത്ത് ഇന്ന് 4138 പേർക്കുകൂടി കോവിഡ്; 86681 പേർ ചികിത്സയിൽ

അതേസമയം ചികിത്സയിലായിരുന്ന 7108 പേർ രോഗമുക്തി നേടി

corona virus, covid, ie malayalam

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ന് കുറവ്. 4138 പേർക്കാണ് കേരളത്തിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7108 പേർ രോഗമുക്തി നേടി. നിലവിൽ 86681 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 3599 പേർ സമ്പർക്ക രോഗികളാണ്. ഇതിൽ 47 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 438. കഴിഞ്ഞ 24 മണിക്കൂറിനിടെ 33345 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗത്തിന്റെ വ്യാപനത്തിന്റെ പ്രതിവാര വർധന അഞ്ച് ശതമാനം കുറഞ്ഞു. കുമിലേറ്റീവ് ഡബിളിങ് റേറ്റ് 40 ദിവസമായി വർധിക്കുകയും ചെയ്തിരിക്കുന്നു. രോഗമുക്തരുടെ എണ്ണവും കാര്യമായി വർധിച്ചെന്ന് മുഖ്യമന്ത്രി.

Also Read: ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട്ട്; നാല് ജില്ലകളിൽ പുതിയ രോഗികൾ നൂറിൽ കുറവ്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് – 576
എറണാകുളം – 518
ആലപ്പുഴ – 498
മലപ്പുറം – 467
തൃശൂര്‍ – 433
തിരുവനന്തപുരം – 361
കൊല്ലം – 350
പാലക്കാട് – 286
കോട്ടയം – 246
കണ്ണൂര്‍ – 195
ഇടുക്കി – 60
കാസര്‍ഗോഡ് – 58
വയനാട് – 46
പത്തനംതിട്ട – 44

ഇന്ന് 21 കോവിഡ് മരണം

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്.

Also Read: പലചരക്ക് കടകളിലെ ജീവനക്കാർക്കിടയിൽ കോവിഡ് സാധ്യത കൂടുതലെന്ന്‌ പഠനം

3599 സമ്പർക്ക രോഗികൾ; 47 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 541, എറണാകുളം 407, ആലപ്പുഴ 482, മലപ്പുറം 440, തൃശൂര്‍ 420, തിരുവനന്തപുരം 281, കൊല്ലം 339, പാലക്കാട് 133, കോട്ടയം 244, കണ്ണൂര്‍ 135, ഇടുക്കി 53, കാസര്‍ഗോഡ് 54, വയനാട് 42, പത്തനംതിട്ട 28 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 507
കൊല്ലം – 553
പത്തനംതിട്ട – 228
ആലപ്പുഴ – 793
കോട്ടയം – 334
ഇടുക്കി – 78
എറണാകുളം – 1093
തൃശൂര്‍ – 967
പാലക്കാട് – 463
മലപ്പുറം – 945
കോഴിക്കോട് – 839
വയനാട് – 72
കണ്ണൂര്‍ – 93
കാസര്‍ഗോഡ് – 143

പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണത്തിൽ കുറവ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,477 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2), തൃശൂര്‍ ജില്ലയിലെ പാഞ്ചല്‍ (11), എറണാകുളം ജില്ലയിലെ പിണ്ടിമന (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 657 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers latest stats updated affected death toll

Next Story
വിനോദ സഞ്ചാരികളെ വേളി വിളിക്കുന്നു; മിനിയേച്ചർ ട്രെയിനും അർബൻ പാർക്കും സ്വിമ്മിങ് പൂളും സജ്ജംVeli tourism center, വേളി, tourism, വിനോദ സഞ്ചാരം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express