scorecardresearch
Latest News

വീണ്ടും ആയിരം കടന്ന് പ്രതിദിന കണക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്, നാല് മരണം

കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 679 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

വീണ്ടും ആയിരം കടന്ന് പ്രതിദിന കണക്ക്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1167 പേർക്ക്, നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുവെന്ന് കരുതുന്ന 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 679 പേർ ഇന്നു രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് കോവിഡ് മൂലം മരിച്ച്.

തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് 227 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശത്തു നിന്ന് എത്തിയവരാണ്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 1പേർക്കും 33 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 227
കോട്ടയം – 118
മലപ്പുറം – 112
തൃശൂര്‍ – 109
കൊല്ലം – 95
പാലക്കാട് – 86
ആലപ്പുഴ – 84
എറണാകുളം – 70
കോഴിക്കോട് – 67
പത്തനംതിട്ട – 63
വയനാട് – 53
കണ്ണൂര്‍ – 43
കാസര്‍ഗോഡ് – 38
ഇടുക്കി – 7

കോവിഡ് നെഗറ്റീവ് ആയവർ

തിരുവനന്തപുരം – 170
കൊല്ലം – 70
പത്തനംതിട്ട – 28
ആലപ്പുഴ – 80
കോട്ടയം – 20
ഇടുക്കി – 27
എറണാകുളം – 83
തൃശൂര്‍ – 45
പാലക്കാട് – 40
മലപ്പുറം – 34
കോഴിക്കോട് – 13
വയനാട് – 18
കണ്ണൂര്‍ – 15
കാസർഗോഡ് – 36

ഇതുവരെ രോഗം ബാധിച്ചത് 20096 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20096 പേർക്കാണെന്ന് മുഖ്യമന്ത്രി. 10091 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,140 സാംപിൾ പരിശോധിച്ചു. 1,50,716 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇന്ന് 1,167 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 3,62,010 സാംപിൾ പരിശോധനയ്‌ക്കയച്ചു. സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 486 ആയി.

തിരുവനന്തപുരത്തെ വലിയ രീതിയിൽ കോവിഡ് ബാധിച്ചു

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാകുന്നു. കോവിഡ് 19 വലിയ രീതിയിൽ തന്നെ തലസ്ഥാനത്ത് പടർന്നു. കിൻഫ്രാ പാർക്കിൽ നടത്തിയ 300 പരിശോധനകളിൽ 88 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുസ്ഥിതി എടുത്താൽ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തിലിത് 36ൽ ഒന്നാണ്. തിരുവനന്തപുരം ജില്ലയിൽ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് പോസിറ്റീവാകുന്നു. രോഗബാധിതരെ ആകെ കണ്ടെത്താനുള്ള സർവേയിലൻസ് മെക്കാനിസമാണ് നടത്തുന്നത്. ക്ലസ്റ്റർ രൂപീകരണം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് തിരുവനന്തപുരം പുല്ലുവിളയിലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala numbers death toll affected latest update cm pinarayi vijayan