Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കോവിഡ് പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിരക്കിൽ; 1420 പേർക്ക് രോഗം സ്ഥിരീകരിച്ചു, 1715 പേർക്ക് രോഗമുക്തി

1715 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് പുതിയതായി 1420 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1715 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1216 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  60 പേർ വിദേശത്ത് നിന്ന് എത്തിയവരും 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 30 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 485
കോഴിക്കോട്- 173
ആലപ്പുഴ – 169
മലപ്പുറം – 114
എറണാകുളം – 101
കാസർഗോഡ് – 73
തൃശൂർ – 64
കണ്ണൂർ – 57
കൊല്ലം – 41
ഇടുക്കി – 41
പാലക്കാട് -39
പത്തനംതിട്ട – 38
കോട്ടയം – 15
വയനാട് – 10

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തലസ്ഥാന ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്ത് മാത്രം ഇന്ന് 485 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 ഉറവിടം അറിയാത്ത കേസുകളും സ്ഥിരീകരിച്ചു. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ. അതേസമയം ചികിത്സയിലായിരുന്ന 772 പേർക്ക് രോഗം ഭേദമായി.

രാജമലയിൽ തെരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് കാലവർഷക്കെടുതിയും വർധിക്കുന്നു. രാജമലയിൽ മരണം 26 ആയി. ഇന്നലെ 17 മൃതദേഹങ്ങളും ഇന്ന് 9 മൃതദേഹങ്ങളും കണ്ടെത്തി. മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. 12 പേരെ രക്ഷപ്പെടുത്തി. കരിപ്പൂരിൽ 18 പേരും വിമാനാപടത്തിലും മരിച്ചു. ഇവരുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി. രാജമലയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ അതിവേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിക്കും. പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. റവന്യൂ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടം

കാലവർഷം ശക്തിപ്രാപിച്ചതോടെ മലയോര ജില്ലയായ ഇടുക്കിയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിപാലം ഒലിച്ചുപോയി. വണ്ടൻമേട്ടി ൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി 20 ഏക്കർ ഭൂമി ഒലിച്ചുപോയി. പത്ത് വീടുകളും നശിച്ചു. കട്ടപ്പനയാറിന്റെ ഉത്ഭവ കേന്ദ്രമായ ചെകുത്താൻമലയിൽ ഉരുൾപ്പൊട്ടി വ്യാപകമായി ഏലംകൃഷി നശിച്ചു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 506 ആളുകൾ മാറിതാമസിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers affected deathtoll latest update

Next Story
നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ; രഹ്ന ഫാത്തിമ പൊലീസിൽ കീഴടങ്ങിRahana Fathima, High Court, Bail, Sabarimala, Protest, ie malayalam, രഹന ഫാത്തിമ, ഹെെക്കോടതി, ജാമ്യം, ശബരിമല, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com