Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

വർധിക്കുന്ന ആശങ്കയും ആശ്വാസവും; ഇന്ന് സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ്, 1426 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1417 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1426 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 105 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  62 പേർ വിദേശത്ത് നിന്ന് എത്തിയവരും 72 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 36 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 297
മലപ്പുറം – 242
കോഴിക്കോട്- 158
കാസർഗോഡ് – 147
ആലപ്പുഴ – 146
പാലക്കാട് -141
എറണാകുളം – 133
തൃശൂർ – 32
കണ്ണൂർ – 30
കൊല്ലം – 25
കോട്ടയം – 24
പത്തനംതിട്ട – 20
വയനാട് – 18
ഇടുക്കി – 4

മറ്റ് പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളും

കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി ഡെങ്കിപ്പനി എന്നീ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് രോഗവ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വ്യാപിക്കുന്നത്. കോട്ടയം ജില്ലയിൽ രണ്ട് മേഖലകളിൽ കോവിഡ് സമ്പർക്ക വ്യാപനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററാക്കും. എറണാകുളത്തും രോഗവ്യാപനം തുടരുന്നു. ഫോർട്ട്കൊച്ചി ക്ലസ്റ്ററിലാണ് കോവിഡ് വ്യാപിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരുമായി ചേർന്ന് പൊലീസ് ചെയ്യുന്ന കോൺഡാക്ട് ട്രെയിസിങ്ങിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകര്യതയാണെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം വർധിക്കുന്ന കേന്ദ്രങ്ങളിൽ പൊലീസ് നടപടികൾ കർക്കശമാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിക്കപ്പെട്ടാൽ 2000 രൂപ പിഴ ഈടാക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala numbers affected death toll latest update

Next Story
കരിപ്പൂർ വിമാനാപകടം: ലഗേജുകള്‍ വീണ്ടെടുക്കാൻ ശ്രമമാരംഭിച്ചു; കരാർ വിദേശക്കമ്പനിക്ക്air india plane crash, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, kerala news update
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express