Latest News

Covid-19 Kerala: പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

പുതിയ നിയന്ത്രണങ്ങള്‍ നാളെ, ഏപ്രില്‍ 27 മുതല്‍ നിലവില്‍ വരും

covid cases in kerala, covid kerala, corona in kerala,covid samples tested in kerala, kerala covid, covid dshboard kerala, covid kerala new restrictions, covid kerala rules
Covid-19 Kerala: New Restrictions as numbers, test positivity rise:

Covid-19 Kerala: New Restrictions as numbers, test positivity rise: സംസ്ഥാനത്ത് കോവിഡ് 19 കേസുകളിൽ ഉണ്ടാകുന്ന ഗണ്യമായ വർദ്ധനവിനെ തുടര്‍ന്ന് മഹാമാരിയുടെ രണ്ടാം തരംഗത്തിനെ ചെറുക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണ നടപടികൾ ആവശ്യമാണെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിലയിരുത്തി. തുടര്‍ന്ന് കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ചുവടെ. പുതിയ നിയന്ത്രണങ്ങള്‍ നാളെ, ഏപ്രില്‍ 27 മുതല്‍ നിലവില്‍ വരും.

ആരാധനാലയങ്ങളിലെ ഒത്തുചേരല്‍ രണ്ട് മീറ്ററിൽ സാമൂഹിക ദൂരത്തില്‍, പരമാവധി 50 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു

 • എല്ലാ മീറ്റിംഗുകളും (സർക്കാർ / സ്വകാര്യ) ഓൺ‌ലൈൻ മോഡിലൂടെ
  മാത്രം
 • സിനിമാ ഹാളുകൾ, മാളുകൾ, ജിംനേഷ്യം, ക്ലബ്ബുകൾ, കായിക സമുച്ചയങ്ങൾ, നീന്തൽക്കുളങ്ങള്‍, വിനോദ പാർക്കുകൾ‌, ബാറുകൾ‌ എന്നിവ ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ അടയ്ക്കും
 • ഇലക്ഷൻ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമ എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ വോട്ടെണ്ണലിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് ആർടി-പിസിആർ റിപ്പോര്‍ട്ട്‌ തയ്യാറാക്കണം
 • എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മതപരമായ ചടങ്ങുകള്‍/സമ്മേളനങ്ങൾ ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ നിരോധിച്ചിരിക്കുന്നു
 • ശനി, ഞായർ ദിവസങ്ങളില്‍ അവശ്യ-അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. എല്ലാ സർക്കാർ/അര്‍ദ്ധ സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുംശനിയാഴ്ച അവധിദിനമായി തുടരും
 • വിവാഹങ്ങളിൽ പരമാവധി അമ്പത് പേരെ അനുവദിക്കും (ഏകദേശം 2 മണിക്കൂർ നേരത്തേക്ക്). വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോർട്ടലിന്റെ ഇവന്റ് രജിസ്ട്രേഷൻ മൊഡ്യൂളില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഇരുപത് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു

Read Here: Register Weddings in covid19 jagratha: സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ? അറിയാം

 • ഷോപ്പുകളും റെസ്റ്റോറന്റുകളും രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. (വീടുകളിലേക്കുള്ള ഡെലിവറി 9 മണി വരെ തുടരാം). എല്ലാ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍/ഇന്‍ഹൌസ് ഡൈനിങ്ങ്‌ എന്നിവ പരമാവാധി കുറയ്ക്കണം. ഉപയോക്താക്കൾക്ക് കടകളില്‍ മിനിമം സമയം മാത്രമാണ് അനുവദനീയം. ടേക്ക്അവേകളും ഹോം ഡെലിവറികളും അഭികാമ്യം
 • എല്ലാ ജില്ലകളിലും അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂം സ്ഥാപിക്കും. അതിഥി തൊഴിലാളികൾ എവിടെയായിരുന്നാലും ജോലി തുടരാം.
 • കൃഷി, തോട്ടം, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം, വനം മുതലായ പ്രാഥമിക മേഖലയിലെ എല്ലാ പ്രവർത്തനങ്ങള്‍, വ്യവസായങ്ങൾ, എം‌എസ്‌എം‌ഇ മുതലായ ദ്വിതീയ മേഖലകള്‍, നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോളും നിർദ്ദേശങ്ങളും പാലിച്ച് തുടരും. സാധ്യമാകുന്നിടത്ത്, വീട്ടിൽ നിന്നുള്ള ജോലി (വര്‍ക്ക് ഫ്രം ഹോം) അവലംബിക്കും.
 • കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്ന് MGNREGS (Mahatma Gandhi National Rural Employment Guarantee Scheme) പ്രവർത്തനങ്ങൾ തുടരാം
 • എല്ലാ വകുപ്പുകളും സെക്രട്ടറി / എച്ച്ഡി നിർണ്ണയിക്കുന്ന അവശ്യ സ്റ്റാഫുകളുമായി മാത്രമേ പ്രവർത്തിക്കാവൂ
 • അടിസ്ഥാന സര്‍വ്വീസുകളായ ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, എൽ‌എസ്‌ജിഡി, തൊഴിൽ, ഭക്ഷണം, സിവിൽ സപ്ലൈസ് എന്നിവ പ്രവർത്തിക്കും

Read Here: ഉത്തരേന്ത്യയിലുള്ള അവസ്ഥ ഇവിടെയും വരാൻ സാധ്യത കൂടുതൽ; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala new restrictions as numbers go up

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express