തിരുവനന്തപുരം: സംസ്ഥാനത്ത് 240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 37 പേര്‍ക്കും കണ്ണൂരിൽ 35 പേര്‍ക്കും പാലക്കാട്ട് 29 പേര്‍ക്കും പത്തനംതിട്ടയില്‍ 22 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കാസര്‍ഗോഡ് 14 പേര്‍ക്കും എറണാകുളത്ത് 13 പേര്‍ക്കും കോഴിക്കോട്ട് എട്ടു പേര്‍ക്കും കോട്ടയത്ത് ആറു പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെ 17 പേർക്ക് രോഗം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവർ.

കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന – 5, ഉത്തര്‍പ്രദേശ് – 1, ജമ്മുകശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

Also Read: മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നിരവധിപ്പേർ

209 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍നിന്നുള്ള 44 പേരുടെയും കൊല്ലത്ത് 38 പേരുടെയും ആലപ്പുഴയില്‍ 36 പേരുടെയും പത്തനംതിട്ടയില്‍ 20 പേരുടെയും കണ്ണൂരിൽ 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരത്ത് 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂരില്‍ 10 പേരുടെയും കോട്ടയത്ത് 9 പേരുടെയും എറണാകുളത്ത് 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ 6 പേരുടെ വീതവും, ഇടുക്കിയില്‍  2 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി.

1,77,759 നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2915 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയമെന്ന് കടകംപള്ളി

കഴിഞ്ഞ 24 മണിക്കൂറിനിടെ 7219 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

135 ഹോട്ട്‌സ്‌പോട്ടുകൾ

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Also Read: കായംകുളത്ത് സമൂഹവ്യാപന ആശങ്ക, ഒരു കുടുംബത്തിലെ 16 പേര്‍ക്ക് രോഗം

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയെയാണ് കണ്ടൈമെന്റ് സോണില്‍നിന്ന് ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.