scorecardresearch
Latest News

സമ്പർക്കത്തിലൂടെ 68 പേർക്ക്; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 272 പേർക്ക്

ചികിത്സയിലായിരുന്ന 111 പേർ രോഗമുക്തിയും നേടി

സമ്പർക്കത്തിലൂടെ 68 പേർക്ക്; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 272 പേർക്ക്

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും 200ന് മുകളിൽ. ഇന്ന് പുതിയതായി 272 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ചികിത്സയിലായിരുന്ന 111 പേർ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് എത്തിയവരും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം ബാധിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. അതിൽ തന്നെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത 15 പേരും ഉൾപ്പെടുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ കാര്യങ്ങൾ നീങ്ങുന്നു എന്നതിന്റെ സൂചനയാണിത്. കുറേക്കൂടി ഗൗരവമായി കാര്യങ്ങൾ കാണേണ്ടതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

നിലവിലുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമേ ഈ വെല്ലുവിളി നേരിടാൻ സാധിക്കൂ. സമ്പർക്ക വ്യാപനം വർധിക്കാൻ രോഗിയുമായി പാലിക്കേണ്ട അകൽച്ച, ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത അവസ്ഥയുമാണ് കാരണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 63
തിരുവനന്തപുരം – 54
പാലക്കാട് -29
എറണാകുളം – 21
കണ്ണൂർ – 19
ആലപ്പുഴ: 18
കോഴിക്കോട്-15
കാസർകോട് – 13
പത്തനംതിട്ട – 12
കൊല്ലം – 11
കോട്ടയം – 3
വയനാട്- 3
ഇടുക്കി – 1
തൃശൂർ – 10

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 3
കൊല്ലം – 6
പത്തനംതിട്ട – 19
ആലപ്പുഴ – 4
എറണാകുളം – 20
ഇടുക്കി – 1
കോട്ടയം – 1
തൃശൂർ – 6
പാലക്കാട് – 23
കോഴിക്കോട് – 6
വയനാട് – 3
മലപ്പുറം – 10
കണ്ണൂർ – 9

കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 5895 പേർക്ക്

ഇതോടെ സംസ്ഥാനത്ത് 5895 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2424 പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 186576 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3034 പേർ ആശുപത്രികളിലാണ്. ഇന്ന് പരിശോധനയ്ക്ക് അയച്ച 9516 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 285968 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5456 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 62362 സാമ്പിളുകൾ പരിശോധിച്ചതിൽ 60165ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആകെ 285968 പേർക്ക് റൊട്ടീൻ, സെന്റിനൽ, ട്രൂനാറ്റ്, സെബി നാറ്റ് ടെസ്റ്റുകൾ നടത്തി. 169 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം കേരളത്തിലേക്ക് 499529 പേരെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 314094 പേരും വിദേശ രാജ്യങ്ങളിൽ നിന്ന് 185435 പേരും കേരളത്തിലെത്തി. ആകെ വന്നതിന്റെ 65.25 ശതമാനം ആളുകളും റോഡ് മാർഗമാണ് എത്തിയത്.

പുറത്ത് നിന്നും കേരളത്തിലേക്ക് എത്തിയ 2384 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 1489 പേർ വിദേശരാജ്യങ്ങളിൽ നിന്നും 895 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ രോഗികൾ പുറത്ത് നിന്ന് വന്നത് മലപ്പുറം ജില്ലയിലാണ്, 289 പേർ. പാലക്കാട് 285 കേസുകളും കണ്ണൂരിൽ 261 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ കോവിഡിന്റെ വ്യാപനം നിയന്ത്രിച്ച് നിർത്താൻ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. എന്നാൽ ചെറിയ അശ്രദ്ധ കൊണ്ടുപോലും വളരെ വേഗം പടർന്ന് പിടിക്കാൻ സാധ്യതയുള്ള മഹാമാരിയെയാണ് നേരിടുന്നതെന്ന ബോധ്യമാണ്. നഗരങ്ങളിൽ കൂടുതൽ ആളഉകളിലേക്ക് എളുപ്പത്തിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കുന്നത്.

സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതിനാൽ കൊച്ചിയിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റ് നഗരങ്ങളിൽ നടക്കാൻ അനുവദിച്ചുകൂടാ. ഏത് നിമിഷവും ഒരു സൂപ്പർ സ്പ്രെഡും സമൂഹവ്യാപനവും ഉണ്ടായേക്കാം. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ പോലെയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. നമ്മുടെ അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവൻ കൂടിയാണ് അപകടത്തിലാക്കുന്നത്.

മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരുടെ മിന്നൽ പരിശോധന

സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതിനാൽ കൊച്ചിയിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റ് നഗരങ്ങളിൽ നടക്കാൻ അനുവദിച്ചുകൂടാ. ഏത് നിമിഷവും ഒരു സൂപ്പർ സ്പ്രെഡും സമൂഹവ്യാപനവും ഉണ്ടായേക്കാം. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ പോലെയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. നമ്മുടെ അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവൻ കൂടിയാണ് അപകടത്തിലാക്കുന്നത്.

കേരളത്തിന് പുറത്ത് നിന്ന് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മിന്നൽ സന്ദർശനം നടത്തും. വിദേശത്ത് നിന്ന് വരുന്നവർ പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

അർധസൈനിക വിഭാഗങ്ങൾക്കിടയിൽ കോവിഡ് പടരുന്നത് സർക്കാരിന് ആശങ്ക വർധിപ്പിക്കുന്നു. ഇതുവരെ 66 സിഐഎസ്എപുകാർക്കും 23 സൈനികർക്കും കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും പൊലീസും ജില്ലാ ഭരണകൂടവും ഉറപ്പ് വരുത്തും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala new cases death toll latest update