scorecardresearch
Latest News

സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കോവിഡ്; തൃശൂർ പൊലീസ് അക്കാദമിയിൽ 30 പേർക്ക് രോഗം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കോവിഡ്; തൃശൂർ പൊലീസ് അക്കാദമിയിൽ 30 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥനത്ത് തുടർച്ചയായ മൂന്നാം ദിനവും ആയിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ. ഇന്ന് 1,278 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ. 407 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് ക്രമേണ ഉയരുകയാണ്. ഇന്നലെ 15618 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1,370 പേർ രോഗബാധിതരായിരുന്നു. അതിനുമുൻപ് 1,197 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഏകദേശം രണ്ടരമാസത്തിന് ശേഷമാണ് കേരളത്തിൽ രോഗികളുടെ എണ്ണം ആയിരംകടക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

തൃശൂർ രാമവർമ പൊലീസ് അക്കാദമി കോവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണ്. ഇവിടെ 30 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ വനിത ബറ്റാലിയൻ പരിശീലനം ഒരാഴ്ചത്തേക്കു നിർത്തിവച്ചു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,712 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചു.കേരളത്തിനൊപ്പം മഹാരാഷ്ട്രയിലും കേസുകൾ വർധിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

Also Read: മൂന്നു വര്‍ഷം നീണ്ട ചര്‍ച്ച; ഒടുവില്‍ ജെ ഡി എസില്‍ ലയിക്കാന്‍ എല്‍ ജെ ഡി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 kerala morethan 1000 cases reported for third consecutive day