തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,02,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,18,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
Read Here: Covid19: ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ കൊറോണ വൈറസ് 28 ദിവസം നിലനിൽക്കുമെന്ന് പഠനം
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം – 743
കോഴിക്കോട് – 596
മലപ്പുറം – 580
കോട്ടയം – 540
പത്തനംതിട്ട – 452
തൃശൂര്‍ – 414
കൊല്ലം – 384
ആലപ്പുഴ – 382
തിരുവനന്തപുരം – 290
പാലക്കാട് – 240
ഇടുക്കി – 223
വയനാട് – 204
കണ്ണൂര്‍ – 197
കാസര്‍ഗോഡ് – 83
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
4801 സമ്പർക്കരോഗികൾ; 57 ആരോഗ്യപ്രവർത്തകർക്കും കോവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂര്‍ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂര്‍ 149, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, തൃശൂര്‍ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 355
കൊല്ലം – 361
പത്തനംതിട്ട – 273
ആലപ്പുഴ – 346
കോട്ടയം – 893
ഇടുക്കി – 153
എറണാകുളം – 552
തൃശൂര്‍ – 418
പാലക്കാട് – 274
മലപ്പുറം – 457
കോഴിക്കോട് – 445
വയനാട് – 178
കണ്ണൂര്‍ – 219
കാസര്‍ഗോഡ് – 61
2,40,490 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,28,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,811 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 14), മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 2), എറണാകുളം ജില്ലയിലെ കീരാപാറ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.